സെമി കാണാതെ ഇന്ത്യ, ഇംഗ്ലണ്ടും ജര്‍മ്മനിയും സെമി ലൈനപ്പ് പൂര്‍ത്തിയാക്കി

ഹോക്കി വേള്‍ഡ് ലീഗില്‍ സെമിയില്ലാതെ ഇന്ത്യ. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ 4-1 എന്ന സ്കോറിനാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ആദ്യ ക്വാര്‍ട്ടര്‍ അവസാനിച്ചപ്പോള്‍ തന്നെ ഇന്ത്യ രണ്ട് ഗോളുകള്‍ക്ക് പിന്നിലായിക്കഴിഞ്ഞിരുന്നു. ജിസെല്ലേ ആന്‍സ്ലേ, അലക്സ് ഡാന്‍സണ്‍ എന്നിവര്‍ നേടിയ ഗോളുകളുടെ ആനുകൂല്യത്തില്‍ ഇംഗ്ലണ്ട് ഇടവേള സമയത്ത് രണ്ട് ഗോളുകള്‍ക്ക് ലീഡ് ചെയ്യുകയായിരുന്നു.

42ാം മിനുട്ടില്‍ സൂസന്നാ ടൗണ്‍സെന്‍ഡ് ഇംഗ്ലണ്ടിന്റെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. മിനുട്ടുകള്‍ ശേഷിക്കെ ഗുര്‍ജ്ജിത് കൗറിലൂടെ ഇന്ത്യ ഒരു ഗോള്‍ മടക്കിയെങ്കിലും ഹന്ന മാര്‍ട്ടിന്‍ സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കെ ഇംഗ്ലണ്ടിനായി നാലാം ഗോള്‍ സ്വന്തമാക്കി.

ഇന്ന് നടന്ന അവസാന ക്വാര്‍ട്ടറില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെയാണ് ജര്‍മ്മനി പരാജയപ്പെടുത്തിയത്. കമീല നോബിസ് ആണ് ജര്‍മ്മനിയുടെ ഗോള്‍ സ്കോറര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇംഗ്ലണ്ടിനു പൊരുതി നേടിയ ഫൈനല്‍, ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിജയം രണ്ട് വിക്കറ്റിനു
Next articleഅഭ്യൂഹങ്ങൾക്ക് വിട, പുത്തൻ കരാർ ഒപ്പിട്ട് കോണ്ടേ