ആദ്യ ജയം സ്വന്തമാക്കി ഈജിപ്റ്റ്,  തുല്യശക്തികളില്‍ ജര്‍മ്മനിയ്ക്ക് ജയം

ഒടുവില്‍ ഒരു ജയം സ്വന്തമാക്കാന്‍ ഈജിപ്റ്റിനായി. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ ഗോളുകള്‍ വഴങ്ങുന്നതില്‍ മാത്രം ശ്രദ്ധ പുലര്‍ത്തിയിരുന്ന ഈജിപ്റ്റ് ആതിഥേയരായ ദക്ഷിണാഫ്രിക്കയെ മറികടന്ന് ടൂര്‍ണ്ണമെന്റിലെ ആദ്യ ജയം സ്വന്തമാക്കി. 29, 41 മിനുട്ടുകളില്‍ ഹൗസ്സം ഗോബ്രാന്‍ നേടിയ രണ്ട് ഗോളുകളാണ് 2-1 നു ദക്ഷിണാഫ്രിക്കയെ തകര്‍ക്കാന്‍ ഈജിപ്റ്റിനെ സഹായിച്ചത്. ഡാനിയേല്‍ സിബ്ബലാഡ് ആണ് ദക്ഷിണാഫ്രിക്കയുടെ ആശ്വാസ ഗോള്‍ നേടിയത്.

 

തുല്യ ശക്തികളുടെ പോരാട്ടത്തില്‍ ബെല്‍‍ജിയത്തെ പിന്തള്ളി ജര്‍മ്മനി. ലീഡുകള്‍ മാറി മറിഞ്ഞ മത്സരത്തില്‍ ജര്‍മ്മനിയാണ് ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതിയ്ക്കുടെ അവസാന മിനുട്ടില്‍ ജര്‍മ്മനിയ്ക്കായി മാര്‍ക്കോ മില്‍ട്കാവു ആണ്. രണ്ടാം പകുതിയുടെ ആരംഭത്തില്‍ തന്നെ ആര്‍തര്‍ വാന്‍ ഡോറെനിലൂടെ ബെല്‍ജിയം ഗോള്‍ മടക്കി. 40ാം മിനുട്ടില്‍ സൈമണ്‍ ഗോഗ്നാര്‍ഡ് ബെല്‍ജിയത്തിനായി വീണ്ടു വല ചലിപ്പിച്ചു. മിനുട്ടുകള്‍ക്കകം ലൂകാസ് വിന്‍ഡ്ഫെഡര്‍ ജര്‍മ്മനിയ്ക്കായി സമനിലയും നേടി. 54ാം മിനുട്ടില്‍ ജര്‍മ്മനി മത്സരത്തിലെ തങ്ങളുടെ മൂന്നാം ഗോളും സ്വന്തമാക്കി 3-2 നു മത്സരം വിജയിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഫ്രാന്‍സിനു കാലിടറി, ന്യൂസിലാണ്ടിനെതിരെ ഓസ്ട്രേലിയയ്ക്ക് ജയം
Next articleഅതുൽ ഉണ്ണികൃഷ്ണൻ ഇനി മോഹൻ ബഗാൻ ജേഴ്സിയിൽ