അര്‍ജന്റീനയെ ഞെട്ടിച്ച് പാക്കിസ്ഥാന്‍

BREDA - Rabobank Hockey Champions Trophy Argentina - Pakistan Photo: Pakistan celebrate the 0-1. COPYRIGHT WORLDSPORTPICS FRANK UIJLENBROEK
- Advertisement -

ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയിലെ ഏറ്റവും വലിയ അട്ടിമറിയായി കണക്കാക്കാവുന്ന ഫലവുമായി പാക്കിസ്ഥാന്‍. കരുത്തരായ അര്‍ജന്റീനയ്ക്കെതിരെ 4-1 ന്റെ ജയമാണ് പാക്കിസ്ഥാന്‍ സ്വന്തമാക്കിയത്. ഇന്ത്യയോടും നെതര്‍ലാണ്ട്സിനോടും 4 ഗോളിനു പരാജയപ്പെട്ട് കളിച്ച് ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ പാക്കിസ്ഥാന്‍ ശക്തരായ അര്‍ജന്റീനയ്ക്കെതിരെ അവിശ്വസനീയ ജയമാണ് സ്വന്തമാക്കിയത്.

മത്സരത്തിന്റെ പത്താം മിനുട്ടില്‍ മുഹമ്മദ് ഇര്‍ഫാന്‍ ജൂനിയര്‍ പാക്കിസ്ഥാനു ലീഡ് നേടിക്കൊടുത്തുവെങ്കിലും ഇടവേളയ്ക്ക് തൊട്ടുമുമ്പ് മത്തിയാസ് ഗോള്‍ മടക്കി. മത്സരം അവസാനത്തോടടുത്തപ്പോള്‍ മൂന്ന് ഗോളുകള്‍ കൂടി നേടി 4-1ന്റെ ജയം പാക്കിസ്ഥാന്‍ സ്വന്തമാക്കുകയായിരുന്നു. മുബഷര്‍ അലി, അജാസ് അഹമ്മദ്, അലീം ബിലാല്‍ മുഹമ്മദ് എന്നിവരാണ് പാക്കിസ്ഥാന്റെ ഗോള്‍ സ്കോറര്‍മാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement