ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍, നെതര്‍ലാണ്ട്സിനെതിരെ അവസാന മത്സരത്തില്‍ സമനില

- Advertisement -

നെതര്‍ലാണ്ട്സിനെതിരെ അവസാന മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞുവെങ്കിലും ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ കടന്ന് ഇന്ത്യ. ഫൈനലില്‍ ഓസ്ട്രേലിയ ആണ് ഇന്ത്യയുടെ എതിരാളി. 1-1 എന്ന സ്കോറിനാണ് ഇന്നത്തെ മത്സരത്തില്‍ ഇരു ടീമുകളും ഫൈനല്‍ വിസില്‍ സമയത്ത് പിരിഞ്ഞത്. മത്സരത്തിന്റെ 47ാം മിനുട്ടില്‍ ഇന്ത്യ പെനാള്‍ട്ടി കോര്‍ണര്‍ ഗോളാക്കി മാറ്റി ലീഡ് നേടുകയായിരുന്നു. മന്‍ദീപ് സിംഗ് ആയിരുന്നു ആദ്യ ഗോള്‍ നേടിയത്.

മത്സരം അവസാനിക്കുവാന്‍ അഞ്ച് മിനുട്ടുള്ളപ്പോളാണ് തിയറി ബ്രിങ്ക്മാന്‍ നെതര്‍ലാണ്ട്സിന്റെ സമനില ഗോള്‍ കണ്ടെത്തിയത്. 5 മത്സരങ്ങളില്‍ നിന്ന് 8 പോയിന്റാണ് ഇന്ത്യ സ്വന്തമാക്കിയത്. ഓസ്ട്രേലിയയോട് മാത്രമാണ് ഇന്ത്യ തോല്‍വിയേറ്റു വാങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement