മൂന്ന് പോയിന്റ് കൈവിട്ട് ഇന്ത്യ, അവസാന മിനുട്ടില്‍ സമനില ഗോള്‍ നേടി ബെല്‍ജിയം

BREDA - Rabobank Hockey Champions Trophy India - Belgium Photo: Sreejesh Parattu and Loick Luypaert. COPYRIGHT WORLDSPORTPICS FRANK UIJLENBROEK
- Advertisement -

ഇന്ത്യയുടെ നാലാം മത്സരത്തില്‍ ടീമിനു സമനില. ബെല്‍ജിയത്തോടാണ് ഇന്ന് നടന്ന മത്സരത്തില്‍ 1-1നു ടീം സമനില പാലിച്ചത്. മത്സരത്തില്‍ ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നതാണെങ്കിലും മത്സരം അവസാനിക്കുവാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബെല്‍ജിയത്തിന്റെ സമനില ഗോള്‍. പത്താം മിനുട്ടില്‍ ഇന്ത്യ ഹര്‍മ്മന്‍പ്രീത് സിംഗിലൂടെ ലീഡ് നേടിയപ്പോള്‍ 59ാം മിനുട്ടില്‍ ലോയിക്ക് ലുയാപേര്‍ട്ട് ബെല്‍ജിയത്തിന്റെ സമനില ഗോള്‍ കണ്ടെത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement