അര്‍ജന്റീനയ്ക്ക് ജയം, സമനിലയില്‍ പിരിഞ്ഞ് ഓസ്ട്രേലിയയും ബെല്‍ജിയവും

BREDA - Rabobank Hockey Champions Trophy The Netherlands - Argentina Photo: Matias Paredes scored the winning goal in the final seconds. COPYRIGHT WORLDSPORTPICS FRANK UIJLENBROEK

ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയുടെ ആദ്യ ദിവസം ഗോള്‍ മഴ. ഇന്ന് നടന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ 4-0 എന്ന സ്കോറിനു പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ആതിഥേയരായ നെതര്‍ലാണ്ട്സിനെ തകര്‍ത്ത് അര്‍ജന്റീനയും പിന്നീട് നടന്ന മത്സരത്തില്‍ ഓസ്ട്രേലിയയും ബെല്‍ജിയവും സമനിലയില്‍ പിരിയുകയും ചെയ്തു.

2-1 എന്ന സ്കോറിനായിരുന്നു അര്‍ജന്റീനയുടെ ജയം. മത്സരത്തിന്റെ 14ാം മിനുട്ടില്‍ മിര്‍കോ നേടിയ ആതിഥേയരാണ് ആദ്യം ലീഡ് നേടിയത്. ആദ്യ പകുതി ആ ഒരു ഗോളിന്റെ ബലത്തില്‍ നെതര്‍ലാണ്ട്സ് മുന്നില്‍ നിന്നുവെങ്കിലും രണ്ടാം പകുതിയില്‍ ഗോണ്‍സാലോ പെയിലാട്ട് നേടിയ ഗോളിലൂടെ അര്‍ജന്റീന സമനില നേടി. മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കെ മാറ്റിയാസ് പരേഡെസ് അര്‍ജന്റിനയുടെ വിജയ ഗോള്‍ നേടിയത്.

ദിവസത്തെ മൂന്നാം മത്സരത്തില്‍ ആവേശകരമായ സമനിലയിലാണ് ഓസ്ട്രേലിയയും ബെല്‍ജിയവും പിരിഞ്ഞത്. ലീഡ് മാറി മറിഞ്ഞ മത്സരത്തില്‍ 9ാം മിനുട്ടില്‍ ബെല്‍ജിയമാണ് സ്കോറിംഗ് ആരംഭിച്ചത്. സെ‍‍ഡ്രിക് ചാര്‍ലിയര്‍ ബെല്‍ജിയത്തിന്റെ ഓപ്പണിംഗ് ഗോള്‍ നേടിയപ്പോള്‍ 20, 21 മിനുട്ടുകളില്‍ ഓസ്ട്രേലിയ ട്രെന്റ് മിട്ടണ്‍, ചഹ്‍ലാന്‍ ഷാര്‍പ്പ് എന്നിവരിലൂടെ ലീഡ് നേടി. പിന്നീട് 37, 47 മിനുട്ടുകളില്‍ ബെല്‍ജിയം ലീഡ് നേടിയെങ്കിലും 50ാം മിനുട്ടില്‍ ഓസ്ട്രേലിയ ഗോള്‍ മടക്കിയതോടെ മത്സരം 3-3 എന്ന നിലയില്‍ സമനിലയില്‍ അവസാനിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial