ഓസ്ട്രേലിയയെ വീഴ്ത്തി അര്‍ജന്റീന, മൂന്നാം സ്ഥാന മത്സരത്തിനു യോഗ്യത നേടി

BREDA - Rabobank Hockey Champions Trophy Argentina - Australia Photo: Gonzallo Peillat celebrating his goal. COPYRIGHT WORLDSPORTPICS FRANK UIJLENBROEK
- Advertisement -

ഇന്ന് ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സര ദിനത്തില്‍ അര്‍ജന്റീനയ്ക്ക് ജയം. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയ ഇന്ന് അര്‍ജന്റീനയോട് 3-2 എന്ന സ്കോറിനു പരാജയപ്പെട്ടുവെങ്കിലും ഒന്നാം സ്ഥാനം 10 പോയിന്റുമായി ടീം നിലനിര്‍ത്തി. 7 പോയിന്റ് വീതമുള്ള നെതര്‍ലാണ്ട്സും അര്‍ജന്റീനയും മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും. പെയിലാട്ട് ഗോണ്‍സാലോയുടെ ഹാട്രിക്കാണ് അര്‍ജന്റീനയുടെ വിജയം ഉറപ്പാക്കിയത്. 13, 21, 51 മിനുട്ടുകളിലാണ് താരം ഗോള്‍ നേടിയത്.

ഓസട്രേലിയ്ക്കായി ടിം ബ്രാന്‍ഡ് രണ്ട് ഗോളുകള്‍ നേടി. 16ാം മിനുട്ടിലും 52ാം മിനുട്ടിലുമാണ് ഓസ്ട്രേലിയയുടെ ഗോളുകള്‍ പിറന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement