ഈജിപ്റ്റിനെ തകര്‍ത്ത് ബെല്‍ജിയം, ആതിഥേയര്‍ക്ക് തോല്‍വി അയര്‍ലണ്ടിനോട്

@Getty Images
- Advertisement -

ഹോക്കി വേള്‍ഡ് ലീഗ് പുരുഷ വിഭാഗം മത്സരങ്ങളില്‍ 10 ഗോളിന്റെ വിജയവുമായി ബെല്‍ജിയം. ഏകപക്ഷീയമായ പത്ത് ഗോളുകള്‍ക്ക് ഗ്രൂപ്പ് ബിയില്‍ ഈജിപ്റ്റിനെയാണ് ബെല്‍ജിയം അടിയറവു പറയിപ്പിച്ചത്. മൂന്നാം മിനുട്ടില്‍ തോമസ് ബ്രിയല്‍സിലൂടെ സ്കോറിംഗ് ആരംഭിച്ച ബെല്‍ജിയം ആദ്യ പത്ത് മിനുട്ടില്‍ തന്നെ 4 ഗോള്‍ തികച്ചു. മത്സരത്തില്‍ ടോം ബൂണ്‍, തോമസ് ബ്രിയല്‍സ് എന്നിവര്‍ രണ്ട് ഗോള്‍ നേടി. ഇമ്മാനുവല്‍, അമൗരി, നിക്കോളസ്, ലോയിക്, സെഡ്രിക്, സെബാസ്റ്റ്യന്‍ എന്നിവരാണ് മറ്റു ബെല്‍ജിയം സ്കോറര്‍മാര്‍.

 

@Getty Images

മറ്റു മത്സരങ്ങളില്‍ ന്യൂസിലാണ്ട് ഫ്രാന്‍സ് എന്നിവര്‍ 3-3 നു സമനില പാലിച്ചപ്പോള്‍ ഗ്രൂപ്പ് എയിലെ തന്നെ മറ്റൊരു മത്സരത്തില്‍ ജപ്പാനെ സ്പെയിന്‍ 2-1 നു പരാജയപ്പെടുത്തി. ആതിഥേയരായ ദക്ഷിണാഫ്രിക്കയെ അയര്‍ലണ്ട് ഏകപക്ഷീയമായ 2 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement