
ഗ്രൂപ്പ് എ യിലെ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമായപ്പോള്‍ ബെല്‍ജിയത്തിനും സ്പെയിനിനും ജയം. ബെല്‍ജിയം അര്‍ജന്റീനയെയും സ്പെയിന് നെതര്‍ലാണ്ട്സിനെയും 3-2 എന്ന മാര്‍ജിനിലാണ് പരാജയപ്പെടുത്തിയത്. ബെല്‍ജിയം അര്‍ജന്റീന മത്സരത്തില്‍ ആദ്യ ക്വാര്‍ട്ടറിന്റെ 9ാം മിനുട്ടില്‍ ലോയിക്ക് നേടിയ ഗോളില്‍ ബെല്‍ജിയം മുന്നിലെത്തിയെങ്കിലും പിന്നീട് മത്സരത്തില്‍ ഒരു ഗോള്‍ വീണത് അവസാന ക്വാര്‍ട്ടറില്‍ 51ാം മിനുട്ടിലായിരുന്നു. അമൗരി ക്വെസ്റ്റേര്സ് ആയിരുന്നു സ്കോറര്‍.
തൊട്ടടുത്ത മിനുട്ടില്‍ മൈക്കോ കസെല്ലയിലൂടെ അര്‍ജന്റീന ഗോള്‍ മടക്കിയെങ്കിലും ടോം ബൂണ്‍ ബെല്‍ജിയത്തിന്റെ ലീഡ് 56ാം മിനുട്ടില്‍ ഉയര്‍ത്തി. 57ാം മിനുട്ടില്‍ ഗോണ്‍സാലോ പൈലാട്ട് നേടിയ ഗോളിലൂടെ സ്കോര്‍ 2-3 ആക്കിയെങ്കിലും സമനില ഗോള്‍ കണ്ടെത്താന്‍ അര്‍ജന്റീനയ്ക്കായില്ല.

Match id:04
Netherlands vs Spain
Foto: Spain scored a goal
WORLDSPORTPICS COPYRIGHT FRANK UIJLENBROEK
ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ സ്പെയിന് തന്നെയാണ് ആദ്യം ഗോള്‍ നേടിയത്. 15, 35 മിനുട്ടില്‍ പൗ ക്വമേഡ, എന്റിക്കേ ഗോണ്‍സാലെസ് എന്നിവര്‍ സ്പെയിനിനായി വല ചലിപ്പിച്ചപ്പോള്‍ 37ാം മിനുട്ടില്‍ ലാര്‍സ് ബാല്‍ക് നെതര്‍ലാണ്ട്സിനായി ഒരു ഗോള്‍ മടക്കി. മിനുട്ടുകള്‍ക്കകം ഡീഗോ ആരാന സ്പെയിനിന്റെ മൂന്നാം ഗോള്‍ നേടി. മിര്‍ക്കോ 55ാം മിനുട്ടില്‍ നെതര്‍ലാണ്ട്സിന്റെ രണ്ടാം ഗോള്‍ നേടിയെങ്കിലും ഫൈനല്‍ വിസില്‍ സമയത്ത് 3-2 ജയം സ്പെയിനിനു സ്വന്തമായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial