സ്പെയിനിനെ ഗോളില്‍ മുക്കി ബെല്‍ജിയം, നെതര്‍ലാണ്ട്സ് – അര്‍ജന്റീന മത്സരം സമനിലയില്‍

Odisha Men's Hockey World League Final Bhubaneswar 2017 Match id:07 Belgium v Spain Foto: Happy Belgium WORLDSPORTPICS COPYRIGHT FRANK UIJLENBROEK
- Advertisement -

ഹോക്കി വേള്‍ഡ് ലീഗില്‍ ഗ്രൂപ്പ് എ യില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ ബെല്‍ജിയത്തിനു ജയം. മറ്റൊരു മത്സരത്തില്‍ അര്‍ജന്റീനയും നെതര്‍ലാണ്ട്സും മൂന്ന് ഗോള്‍ വീതം നേടിയ ശേഷം സമനിലയില്‍ പിരിഞ്ഞു. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ സ്പെയിനിനെ ബെല്‍ജിയം അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്ത് തരിപ്പണമാക്കുകയായിരുന്നു. ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്കാണ് ബെല്‍ജിയം സ്പെയിനിനെ തകര്‍ത്തത്.

മൂന്നാം മിനുട്ടില്‍ സ്കോറിംഗ് ആരംഭിച്ച ബെല്‍ജിയം ആദ്യ പകുതിയില്‍ പിന്നീട് ഗോള്‍ കണ്ടെത്തിയില്ലെങ്കിലും അവസാന നിമിഷങ്ങളില്‍ തുടരെ ഗോള്‍ കണ്ടെത്തി ഭീമമായ മാര്‍ജിനില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. 38, 57, 58, 59 എന്നീ മിനുട്ടുകളിലും ബെല്‍ജിയം സ്കോറിംഗ് തുടര്‍ന്നു. ലോയിക്ക് ലുയാപേര്‍ട്ട് മൂന്നും ഗോളും ഫ്ലോറന്റ് വാന്‍ ഒൗബെല്‍, സെഡ്രിക് ചാര്‍ലിയര്‍ എന്നിവരാണ് ബെല്‍ജിയത്തിനായി സ്കോര്‍ ഷീറ്റില്‍ ഇടം പിടിച്ചത്. മത്സരം 5-0നാണ് ബെല്‍ജിയം ജയിച്ചത്.

Odisha Men’s Hockey World League Final Bhubaneswar 2017
Match id:08
Netherlands v Argentina
Foto: Argentina scored 3-3, Joep de Mol is disappointed
WORLDSPORTPICS COPYRIGHT FRANK UIJLENBROEK

രണ്ടാം മത്സരത്തില്‍ അവസാന മിനുട്ടില്‍ നേടിയ ഗോളിലൂടെയാണ് അര്‍ജന്റീന സമനില കണ്ടെത്തിയത്. 12, 37 മിനുട്ടില്‍ നെതര്‍ലാണ്ട്സ് ഗോള്‍ നേടിപ്പോള്‍ മൂന്നാം ക്വാര്‍ട്ടറിന്റെ അവസാനമാണ് അര്‍ജന്റീന മത്യാസ് റേയിലൂടെ ഗോള്‍ മടക്കിയത്. 50ാം മിനുട്ടില്‍ ലൂക്കാസ് വില്ല അര്‍ജന്റീനയ്ക്കായി സമനില ഗോള്‍ കണ്ടെത്തി. അഞ്ച് മിനുട്ടുകള്‍ക്ക് ശേഷം മിര്‍ക്കോ നെതര്‍ലാണ്ട്സിനു വീണ്ടും ലീഡ് നേടിക്കൊടുത്തുവെങ്കിലും 59ാം മിനുട്ടില്‍ ഗോണ്‍സാലോ പെയ്‍ലാട്ട് സ്കോര്‍ 3-3 ല്‍ എത്തിച്ചു അര്‍ജന്റീനയ്ക്ക് സമനില നേടിക്കൊടുത്തു. തിയറി ബ്രിങ്ക്മാന്‍, വാലെന്റിന്‍ വെര്‍ഗ എന്നിവരാണ് നെതര്‍ലാണ്ട്സിന്റെ ആദ്യ ഗോളുകള്‍ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement