
ഹോക്കി വേള്‍ഡ് ലീഗ് ഗ്രൂപ്പ് ബിയിലെ മത്സരങ്ങളില്‍ ജര്‍മ്മനിയ്ക്കും ബെല്‍ജിയത്തിനും ജയം. ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 9-1 നു ബെല്‍ജിയം പരാജയപ്പെടുത്തിയപ്പോള്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ജര്‍മ്മനി അയര്‍ലണ്ടിനെ തകര്‍ത്തത്.
തീര്‍ത്തും ഏകപക്ഷീയമായ മത്സരമായിരുന്നു ബെല്‍ജിയം ദക്ഷിണാഫ്രിക്ക മത്സരം. ഗോളടിക്കാന്‍ ബെല്‍ജിയം താരങ്ങള്‍ മത്സരിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ആശ്വാസ ഗോള്‍ നേടിയത് മാത്യൂ ഗീസ്-ബ്രൗണ്‍ ആയിരുന്നു. ബെല്‍ജിയത്തിനായി തോമസ് ബ്രീല്‍സ്(2), സെബാസ്റ്റ്യന്‍ ഡോക്കിയര്‍(2), സെഡ്രിക് ചാര്ലിയര്, ഗൗത്തിയര്‍ ബോക്കാര്ഡ്, നിക്കോളാസ് ഡെ കെര്‍പെല്‍, ഹെന്‍ഡ്രിക് അലക്സാണ്ടര്‍ എന്നിവര്‍ ഗോള്‍ നേടി.
മറ്റൊരു മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്കാണ് ജര്‍മ്മനി അയര്‍ലണ്ടിനെ കീഴടക്കിയത്. 12ാം മിനുട്ടില്‍ ടോം ഗ്രാമ്പുഷ്, 50ാം മിനുട്ടില്‍ മാര്ട്ടിന് വിക്കര്‍ എന്നിവരാണ് ജര്‍മ്മനിയുടെ ഗോള്‍ സ്കോറര്‍മാര്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial