ബെല്‍ജിയം ഗ്രൂപ്പ് ചാമ്പ്യന്മാര്‍, സ്പെയിന്‍ രണ്ടാം സ്ഥാനത്ത്

Odisha Men's Hockey World League Final Bhubaneswar 2017 Match id:12 Belgium v Netherlands Foto: Tom Boon (Bel) COPYRIGHT WORLDSPORTPICS FRANK UIJLENBROEK
- Advertisement -

തങ്ങളുടെ അവസാന മത്സരങ്ങള്‍ ജയിച്ച് ബെല്‍ജിയവും സ്പെയിനും ഗ്രൂപ്പ് എ യില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ സ്വന്തമാക്കി. ഇന്ന് നടന്ന ഹോക്കി വേള്‍ഡ് ലീഗ് പ്രാഥമിക ലീഗ് മത്സരങ്ങളുടെ അവസാന റൗണ്ടില്‍ സ്പെയിന്‍ അര്‍ജന്റീനയെയും ബെല്‍ജിയം നെതര്‍ലാണ്ട്സിനെയും പരാജയപ്പെടുത്തി. 2-1 എന്ന സ്കോറിനാണ് സ്പെയിനിന്റെ വിജയമെങ്കില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ബെല്‍ജിയം ജയം സ്വന്തമാക്കിയത്.

സ്പെയിനിനെതിരെ അര്‍ജന്റീനയാണ് ലീഡ് നേടിയതെങ്കിലും അവസാന പത്ത് മിനുട്ടില്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച് സ്പെയിന്‍ വിജയം സ്വന്തമാക്കി. മാതിയാസ് പരേഡേസ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയപ്പോള്‍ പൗ ക്യുമേഡ ജോസേപ് റോമേയു എന്നിവരാണ് സ്പെയിനിന്റെ ഗോളുകള്‍ നേടിയത്.

Odisha Men’s Hockey World League Final Bhubaneswar 2017
Match id:11
Argentina v Spain
Foto: Pau Quemada (Esp) shoots on goal keeper Juan Vivaldi (Arg)
COPYRIGHT WORLDSPORTPICS KOEN SUYK

ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ബെല്‍ജിയം 3-0നു ജയം സ്വന്തമാക്കി. ലോയിക് ലുയാപെര്‍ട് രണ്ടും ടോം ബൂണ്‍ ഒരു ഗോളും മത്സരത്തില്‍ നിന്ന് നേടി. ലോയിക്കിന്റെ ടൂര്‍ണ്ണമെന്റിലെ ആറാം ഗോളാണ് ഇന്ന് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement