സ്പെയിനിനെ തകര്‍ത്ത് ഓസ്ട്രേലിയ സെമിയില്‍

Odisha Men's Hockey World League Final Bhubaneswar 2017 Match id:15 Spain v Australia Foto: Australia scored a goal Blake Govers (Aus) COPYRIGHT WORLDSPORTPICS KOEN SUYK
- Advertisement -

ഹോക്കി വേള്‍ഡ് ലീഗ് ആദ്യ സെമി സ്ഥാനം സ്വന്തമാക്കി സ്പെയിന്‍. ഇന്ന് നടന്ന ആദ്യ ക്വാര്‍ട്ടറില്‍ സ്പെയിനിനെ 4-1 എന്ന സ്കോറിനു തകര്‍ത്താണ് ഓസ്ട്രേലിയ അവസാന നാലില്‍ കടന്നത്. പ്രാഥമിക ഗ്രൂപ്പ് മത്സരങ്ങളില്‍ കളിച്ച മത്സരങ്ങളെല്ലാം സമനിലയില്‍ പിരിഞ്ഞ ഓസ്ട്രേലിയയുടെ ആദ്യ ജയമാണിത്. 20ാം മിനുട്ടില്‍ സ്പെയിന്‍ ആണ് മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയത്. മാര്‍ക് ഗാര്‍സിയ ആയിരുന്നു സ്കോറര്‍. ആദ്യ പകുതി അവസാനിക്കുന്നതിനു മിനുട്ടുകള്‍ മുമ്പ് ജെറമി ഹേവാര്‍ഡ് സമനില കണ്ടെത്തി.

ഗോള്‍രഹിതമായ മൂന്നാം ക്വാര്‍ട്ടറിനു ശേഷം 48ാം മിനുട്ടില്‍ ആരോണ്‍ ക്ലെന്‍ഷ്മിഡ് ഓസ്ട്രേലിയയ്ക്കായി ലീഡ് നേടി. രണ്ട് മിനുട്ടകള്‍ക്ക് ശേഷം ഇരട്ട ഗോളുകളുമായി ബ്ലേക്ക് ഗോവേര്‍സ് ഓസ്ട്രേലിയയ്ക്ക് മികച്ച ജയം സമ്മാനിച്ചു. ഓസ്ട്രേലിയ മത്സരത്തില്‍ നേടിയ ഗോളുകളെല്ലാം പെനാള്‍ട്ടി കോര്‍ണറില്‍ നിന്നാണ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement