ജര്‍മ്മനിയെ കീഴടക്കി ഓസ്ട്രേലിയ ഫൈനലിലേക്ക്

ഹോക്കി വേള്‍ഡ് ലീഗ് ഫൈനലില്‍ കടന്ന് ഓസ്ട്രേലിയ. ഇന്ന് നടന്ന സെമി മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ജര്‍മ്മനിയെ പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയ ഫൈനലില്‍ കടന്നത്. ഗ്രൂപ്പ് ഘടത്തില്‍ ഒരു വിജയം പോലും സ്വന്തമാക്കാനാകാതെ എത്തിയ ഓസ്ട്രേലിയ നോക്കൗട്ടില്‍ മിന്നും പ്രകടനത്തിലൂടെ ഫൈനലില്‍ എത്തുകയായിരുന്നു. നാളെ നടക്കുന്ന ഫൈനലില്‍ അര്‍ജന്റീനയാണ് ഓസ്ട്രേലിയയുടെ എതിരാളികള്‍. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ജര്‍മ്മനിയും ആതിഥേയരായ ഇന്ത്യയും ഏറ്റുമുട്ടും.

ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചപ്പോള്‍ 42ാം മിനുട്ടില്‍ ഡയലാന്‍ വോതര്‍സ്പൂണ്‍ ഓസ്ട്രേലിയയ്ക്ക് നിര്‍ണ്ണായകമായ ലീഡ് നേടിക്കൊടുത്തു. അവസാന ക്വാര്‍ട്ടറില്‍ 48, 60 മിനുട്ടുകളില്‍ ഗോളുകളുമായി ജെറമി ഹേവാര്‍ഡ്, ടോം വിക്ഹാം എന്നിവര്‍ ഓസ്ട്രേലിയയെ 3-0 വിജയത്തിലേക്ക് നയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial