Site icon Fanport

വീണ്ടും ഓസ്ട്രേലിയയോട് തോറ്റ് ഇന്ത്യൻ ഹോക്കി ടീം

ഇന്ത്യൻ ഹോക്കി ടീമിന് തുടർച്ചയായ രണ്ടാം മത്സരത്തിലും ഓസ്ട്രേലിയയോട് തോൽവി. ഇന്ന് നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ആണ് ഓസ്ട്രേലിയ വിജയിച്ചത്. ആദ്യ മത്സരത്തിൽ അവർ 5-1ന് വിജയിച്ചിരുന്നു.

ഇന്ത്യ 24 04 07 16 19 53 078

ഇന്ന് ആറാം മിനുട്ടിൽ ഹേയ്വാർഡ് ജെറെമിയിലൂടെ ഓസ്ട്രേലിയ ലീഡ് എടുത്തു. ഇവിടെ നിന്ന് ശക്തമായി തിരിച്ചുവരാൻ ഇന്ത്യക്ക് ആയി. 9ആം മിനുട്ടിൽ ഒരു പെനാൾട്ടി കോർണറിൽ നിന്ന് ജുഗ്രാജ് സിംഗ് ഇന്ത്യക്ക് സമനില നൽകി. 30ആം മിനുട്ടിൽ ഹർമൻപ്രീത് സിംഗിന്റെ ഗോൾ ഇന്ത്യയെ 2-1ന് മുന്നിൽ എത്തിക്കുകയും ചെയ്തു.

34ആം മിനുട്ടിൽ ഹേയ്വാർഡ് വീണ്ടും ഗോൾ നേടിയതോടെ സ്കോർ 2-2 എന്നായി. 42ആം മിനുട്ടിൽ ആൻഡേഴ്സൺ ജേക്കബും, 45ആം മിനുട്ടിൽ നഥാനും കൂടെ ഗോൾ നേടിയതോടെ ഓസ്ട്രേലിയ 4-2ന് വിജയം ഉറപ്പിച്ചു. ഇനി മൂന്ന് മത്സരങ്ങൾ കൂടെ പരമ്പരയിൽ നടക്കും.

Exit mobile version