ഓസ്ട്രേലിയയ്ക്ക് മൂന്നാം സമനില, ഇംഗ്ലണ്ടുമായും പോയിന്റ് പങ്കുവെച്ചു

- Advertisement -

ഗ്രൂപ്പ് ബിയിലെ അവസാന റൗണ്ട് മത്സരങ്ങളില്‍ സമനിലയില്‍ പിരിഞ്ഞ് ഇംഗ്ലണ്ടും ഓസ്ട്രേലിയയും. ഇത് ഓസ്ട്രേലിയയുടെ തുടര്‍ച്ചയായ മൂന്നാം സമനിലയായിരുന്നു. ടൂര്‍ണ്ണമെന്റിലെ ആദ്യ ദിവസം ഇന്ത്യയോടും പിന്നീട് ജര്‍മ്മനിയോടും സമനിലയില്‍ പിരിഞ്ഞ ഓസ്ട്രേലിയയ്ക്ക് മൂന്ന് പോയിന്റാണ് സ്വന്തമായുള്ളത്. ഇംഗ്ലണ്ടിന്റെ ലിയാം ആന്‍സെല്‍ മത്സരത്തിന്റെ നാലാം മിനുട്ടില്‍ ഗോള്‍ നേടി.

ആദ്യ പകുതി പിന്നീട് ഗോളുകള്‍ ഒന്നും പിറന്നില്ലെങ്കിലും രണ്ടാം പകുതിയില്‍ 33ാം മിനുട്ടില്‍ ഡൈലാന്‍ വോതര്‍സ്പൂണിലൂടെ ഓസ്ട്രേലിയ സമനില കണ്ടെത്തി. 41ാം മിനുട്ടില്‍ ബ്ലേക്ക് ഗോവേര്‍സ് ഓസ്ട്രേലിയ്ക്കായി ലീഡ് നേടി. എന്നാല്‍ 54ാം മിനുട്ടില്‍ ഫില്‍ റോപ്പര്‍ സമനില ഗോള്‍ കണ്ടെത്തിയതോടെ മത്സരം 2-2 എന്ന സ്കോറിനു അവസാനിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement