ഓസ്ട്രേലിയയ്ക്ക് ജയം, പരമ്പര സമനിലയില്‍

- Advertisement -

മെല്‍ബണില്‍ നടന്ന ആവേശകരമായ ഇന്ത്യയെ 4-3 എന്ന സ്കോര്‍ ലൈനിനു തകര്‍ത്ത് ഓസ്ട്രേലിയ പരമ്പര സമനിലയിലാക്കി. ആദ്യ മത്സരത്തില്‍ ഇന്നലെ ഇന്ത്യ 3-2നു വിജയം സ്വന്തമാക്കിയിരുന്നു.

ആറാം മിനുട്ടില്‍ ആകാശ് ദീപ് സിംഗിലൂടെ സ്കോറിംഗ് ആരംഭിച്ച ഇന്ത്യയ്ക്കെതിരെ 13ാം മിനുട്ടില്‍ ട്രെന്റ് മില്‍ട്ടണിലൂടെ ഓസ്ട്രേലിയ സമനില ഗോള്‍ കണ്ടെത്തുകയായിരുന്നു. 22ാം മിനുട്ടില്‍ ഇന്ത്യന്‍ നായകന്‍ വിആര്‍ രഘുനാഥ് ഇന്ത്യയുടെ ഗോള്‍ പട്ടിക രണ്ടാക്കിയപ്പോള്‍ തൊട്ടടുത്ത നിമിഷം ജേക്ക് വെട്ടണിലൂടെ ഓസ്ട്രേലിയ ഗോള്‍ മടക്കുകയായിരുന്നു. 25ാം മിനുട്ടില്‍ രഘുനാഥ് നേടിയ രണ്ടാം ഗോളിലൂടെ പകുതി സമയത്ത് ഇന്ത്യ 3-2 നു മത്സരത്തില്‍ ലീഡ് ചെയ്യുകയായിരുന്നു.

രണ്ടാം പകുതി ഗോള്‍ മടക്കുവാനുള്ള ഓസ്ട്രേലിയന്‍ മുന്നേറ്റങ്ങളോടു കൂടിയാണ് ആരംഭിച്ചത്. ഏത് നിമിഷവും ഇന്ത്യ ഗോള്‍ വഴങ്ങുമെന്ന സ്ഥിതിയിലായിരുന്നു മൂന്നാം ക്വാര്‍ട്ടര്‍ പുരോഗമിച്ചു കൊണ്ടിരുന്നത്. 38ാം മിനുട്ടില്‍ ജെറ്മി ഹെയ്വാര്‍ഡ് നേടിയ ഗോളില്‍ ഓസ്ട്രേലിയ മൂന്നാം തവണയും മത്സരത്തില്‍ സമനില കൈവരിച്ചു. മത്സരം തീരുവാന്‍ ആറു മിനുട്ടുകള്‍ മാത്രം ശേഷിക്കേ മത്സരത്തിലെ തന്റെ രണ്ടാം ഗോള്‍ നേടി ജെറ്മി ഓസ്ട്രേലിയയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

Advertisement