ഈജിപ്റ്റിനെ തകര്‍ത്ത് ഓസ്ട്രേലിയ സെമിയില്‍, ഇനി എതിരാളികള്‍ ബെല്‍ജിയം

ഹോക്കി വേള്‍ഡ് ലീഗ് പുരുഷ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ഓസ്ട്രേലിയയ്ക്കും ബെല്‍ജിയത്തുനും വിജയം. ഓസ്ട്രേലിയ ഈജിപ്റ്റിനെ പരാജയപ്പെടുത്തിയപ്പോള്‍ ന്യൂസിലാണ്ടിനെ കീഴടക്കിയാണ് ബെല്‍ജിയം സെമിയില്‍ കടന്നത്. ഇന്നലെ നടന്ന മത്സരങ്ങളില്‍ ഇരു ടീമുകളും ആധികാരിക വിജയങ്ങളാണ് നേടിയത്.

ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് ഈജിപ്റ്റിനെ ഓസ്ട്രേലിയ തകര്‍ത്തത്. ആദ്യ പകുതി അവസാനിച്ചപ്പോള്‍ മൂന്ന് ഗോളുകള്‍ക്കാണ് ഓസ്ട്രേലിയ ലീഡ് ചെയ്തത്. 35ാം മിനുട്ടില്‍ ഒരു ഗോള്‍ കൂടി നേടി ഓസ്ട്രേലിയ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ജെറമി ഹേവാര്‍ഡ്, ജേക് വേട്ടണ്‍(2), മാത്യൂ സ്വാന്‍ എന്നിവരാണ് ഓസ്ട്രേലിയയുടെ സ്കോറര്‍മാര്‍.

മത്സരത്തിന്റെ ആദ്യ 5 മിനുട്ടുകളില്‍ നേടിയ ഇരട്ട ഗോളുകളുടെ പിന്‍ബലത്തിലാണ് ബെല്‍ജിയം സെമി ഉറപ്പാക്കിയത്. ആദ്യം തന്നെ നേരിട്ട തിരിച്ചടിയില്‍ നിന്ന് മോചിതരായി ഗോള്‍ മടക്കാനുള്ള ന്യൂസിലാണ്ട് ശ്രമങ്ങള്‍ ഫലിക്കാതെ പോയപ്പോള്‍ മത്സരം 2 ഗോളുകള്‍ക്ക് ബെല്‍ജിയം വിജയിച്ചു. ടോം ബൂണ്‍, സെബാസ്റ്റ്യന്‍ ഡോക്കിയര്‍ എന്നിവരാണ് വിജയ ഗോളുകളുടെ ഉടമകള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial