
മെല്‍ബണില്‍ നടന്ന് വരികയായിരുന്നു ചതുര് രാഷ്ട്ര ഹോക്കി പരമ്പരയില്‍ ഓസ്ട്രേലിയ ചാമ്പ്യന്മാര്. ഇന്ന് നടന്ന ഒന്നാം സ്ഥാനക്കാരുടെ മത്സരത്തില്‍ 3-1 നു ന്യൂസിലാണ്ടിനെ തകര്‍ക്കുകയായിരുന്നു അവര്‍. മലേഷ്യയെ 4-1 നു കീഴടക്കി ഇന്ത്യ മൂന്നാം സ്ഥാനം സ്വന്തമാക്കി.
ട്രെന്റ് മിട്ടണ്, ക്രിസ്റ്റഫര്‍ ബൗസര്‍, ജെറ്മി ഹെയ്വാര്ഡ് എന്നിവര്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി ഗോള്‍ നേടിയപ്പോള്‍ ന്യൂസിലാണ്ടിന്റെ ആശ്വാസ ഗോള്‍ നേടിയത് കെയിന്‍ റസ്സല്‍ ആണ്.
മൂന്നാം സ്ഥാന മത്സരത്തില്‍ 2ാം മിനുട്ടില്‍ തന്നെ ഇന്ത്യ ആകാശ് ദീപിലൂടെ ലീഡ് നേടി. 45ാം മിനുട്ടില്‍ ക്യാപ്റ്റന്‍ രഘുനാഥിലൂടെ ഇന്ത്യ ലീഡ് രണ്ടായി ഉയര്‍ത്തി എന്നാല്‍ അതേ മിനുട്ടില്‍ തന്നെ മലേഷ്യ ജോയലിലൂടെ ഗോള്‍ മടക്കി. 52ാം മിനുട്ടില്‍ തല്‍വീന്ദര്‍ സിംഗ് 58ാം മിനുട്ടില്‍ രൂപീന്ദര്‍ പാല് സിംഗ് എന്നിവര്‍ ഇന്ത്യയുടെ പട്ടിക പൂര്‍ത്തിയാക്കി.