പത്ത് തികച്ച് അര്‍ജന്റീന, കൊറിയയ്ക്കെതിരെ മലേഷ്യയ്ക്ക് ജയം

ഹോക്കി വേള്‍ഡ് ലീഡ് പൂള്‍ എ മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി അര്‍ജന്റീന. തങ്ങളുടെ അവസാന മത്സരത്തില്‍ ചൈനയുമായി പോരാട്ടത്തിനിറങ്ങിയ ലാറ്റിനമേരിക്കക്കാര്‍ പത്ത് ഗോളുകള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ പോലും മടക്കാന്‍ ചൈനയ്ക്കായില്ല. ആദ്യ മിനുട്ടില്‍ തന്നെ ഗോള്‍ നേടി അര്‍ജന്റീന കൃത്യമായ ഇടവേളകളില്‍ ഗോള്‍ നേടിക്കൊണ്ടിരുന്നു. ഗോണ്‍സാലോ പെയ്‍ലാട് മൂന്ന് ഗോള്‍ നേടിയപ്പോള്‍ ലൂകാസ് വില രണ്ടു ഗോളും ലിയോനാര്‍ഡോ ടോലിനി, മറ്റിയാസ് പര്‍ഡേസ്, മാന്വെല്‍ ബ്രുണെറ്റ്, അഗസ്റ്റിന്‍ ബഗല്ലോ, ജുവാന്‍ ലോപസ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി.

35ാം മിനുട്ടില്‍ മലേഷ്യയുടെ റാസി റഹിം നേടിയ ഏക ഗോളാണ് മലേഷ്യ-കൊറിയ മത്സരത്തില്‍ പിറന്നത്. പിന്നീട് ഗോള്‍ വല ചലിപ്പിക്കാന്‍ ഇരു ടീമുകളും പരാജയപ്പെടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബ്ലാസ്റ്റേഴ്സ്; പ്രതീക്ഷകൾ നൽകുന്ന മുന്നൊരുക്കം
Next articleവീണ്ടും സിദാൻ റൗൾ കാലം, അസിസ്റ്റന്റ് മാനേജറായി റൗൾ റയലിൽ എത്തുന്നു