ഇംഗ്ലണ്ടിനെ വീഴ്ത്തി അര്‍ജന്റീന, സെമി പോരാട്ടം ഇന്ത്യയുമായി

Odisha Men's Hockey World League Final Bhubaneswar 2017 Match id:14 England v Argentina Foto: Matias Paredes (Arg) COPYRIGHT WORLDSPORTPICS KOEN SUYK
- Advertisement -

അര്‍ജന്റീനയ്ക്ക് മുന്നില്‍ ഇംഗ്ലണ്ട് പത്തിമടക്കിയപ്പോള്‍ ഹോക്കി വേള്‍ഡ് ലീഗില്‍ ഇനി അര്‍ജന്റീന-ഇന്ത്യ സെമി പോരാട്ടം. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ 3-2 എന്ന സ്കോറിനാണ് അര്‍ജന്റീന ഇംഗ്ലണ്ടിനെ മറികടന്നത്. മത്സരത്തില്‍ അര്‍ജന്റീനയുടെ ആധിപത്യമാണ് കണ്ടത്. 21ാം മിനുട്ടില്‍ അര്‍ജന്റീന ലൂകാസ് വിലയിലൂടെ മത്സരത്തില്‍ ലീഡ് നേടി. 29ാം മിനുട്ടില്‍ മതിയാസ് പാരേഡേസ് ലീഡ് രണ്ടാക്കി ഉയര്‍ത്തിയെങ്കിലും ഉടനടി ഡേവിഡ് കോണ്‍ഡോണിലൂടെ ഇംഗ്ലണ്ട് തിരിച്ചടിച്ചു. ആദ്യ പകുതി 2-1 സ്കോറില്‍ അവസാനിച്ചു.

രണ്ടാം പകുതിയില്‍ 34ാം മിനുട്ടില്‍ ജൂവാനല്‍ ഗിലാര്‍ഡി അര്‍ജന്റീനയ്ക്കായി വീണ്ടും ഗോള്‍ നേടി. പിന്നീട് ഗോള്‍ പിറക്കാതെയിരുന്ന മത്സരത്തില്‍ അവസാന സെക്കന്‍ഡുകളില്‍ ഗോള്‍ മടക്കിയെങ്കിലും തോല്‍വിയുടെ ഭാരം കുറയ്ക്കാന്‍ മാത്രമേ ഇംഗ്ലണ്ടിനായുള്ളു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement