ഗോളടി ശീലമാക്കി അര്‍ജന്റീന, ജര്‍മ്മനിയെ വീഴ്ത്തി ഇംഗ്ലണ്ട്

അര്‍ജന്റീനയോട് തകര്‍ന്ന് അമേരിക്ക. ഇന്ന് വനിത വിഭാഗം പൂള്‍ ബി മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്കാണ് അര്‍ജന്റീന അമേരിക്കയെ തകര്‍ത്തത്. ഗോള്‍രഹിത ആദ്യ ക്വാര്‍ട്ടറിനു ശേഷം ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനുട്ടുള്ളപ്പോളാണ് അര്‍ജന്റീന ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ രണ്ട് ഗോളുകളും പിന്നീട് മത്സരം അവസാനിക്കാന്‍ ഏതാനും മിനുട്ടുകള്‍ കൂടി അവശേഷിക്കുന്ന നാലാം ഗോളും നേടി അര്‍ജന്റീന ആധിപത്യം ഉറപ്പിച്ചു. ലുസീന, മാര്‍ടീന, അഗസ്റ്റീന, ജൂലിയറ്റ എന്നിവരാണ് അര്‍ജന്റീനയുടെ ഗോള്‍ സ്കോറര്‍മാര്‍.

 

അന്നേ ദിവസം നടന്ന നാലാം മത്സരത്തില്‍ ഇംഗ്ലണ്ടിനു ജര്‍മ്മനിയ്ക്കെതിരെ ഒരു ഗോള്‍ ജയം. 43ാം മിനുട്ടില്‍ ഇംഗ്ലണ്ടിന്റെ ജോ ഹണ്ടര്‍ ആണ് വിജയ ഗോള്‍ നേടിയത്. പൂള്‍ എ യില്‍ നിന്ന് ജപ്പാന്‍, ഇംഗ്ലണ്ട്, അയര്‍ലണ്ട്, ജര്‍മ്മനി എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleന്യൂസിലാണ്ടോ ഇന്ത്യയോ ഇന്നറിയാം നാലാം സെമി സ്ഥാനം ആര്‍ക്കെന്ന്
Next articleയൂറോപ്പ ലീഗിൽ പോരാട്ടം കനക്കും