
മലേഷ്യയില്‍ നടന്ന് വരുന്ന സുല്‍ത്താന്‍ ഓഫ് ജോഹര്‍ കപ്പില്‍ ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിനു തുടര്‍ച്ചയായ മൂന്നാം ജയം. ആദ്യ മത്സരത്തില്‍ ജപ്പാനെയും(3-2), രണ്ടാം മത്സരത്തില്‍ മലേഷ്യയെയും(2-1) ഇന്ത്യ തോല്പിച്ചിരുന്നു. ബുധനാഴ്ച നടന്ന മൂന്നാം മത്സരത്തില്‍ ഇന്ത്യ ഏകപക്ഷീയമായ 22 ഗോളുകള്‍ക്കാണ് യുഎസ്എയെ കീഴടക്കിയത്.
ഇന്ത്യയുടെ നാല് താരങ്ങളാണ് മത്സരത്തില്‍ ഹാട്രിക്ക് നേടിയത്. വിശാല്‍ ആന്റില്‍, ദില്‍പ്രീത് സിംഗ്, ഹര്‍മന്‍ജീത് സിംഗ്, അഭിഷേക് എന്നിവരാണ് ഹാട്രിക്ക് നേട്ടം കൈവരിച്ചത്. മത്സരത്തിന്റെ ഹാഫ് ടൈമില്‍ ഇന്ത്യ 8 ഗോളുകള്‍ക്ക് മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ ടീം 14 ഗോളുകള്‍ കൂടി നേടി.
ഇന്നലെ നടന്ന തങ്ങളുടെ നാലാം മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയോട് 3-4നു പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇടവേള സമയത്ത് 2-1നു മുന്നില്‍ നിന്ന ശേഷമാണ് ഇന്ത്യന്‍ ടീമിന്റെ പരാജയം. ഇന്ത്യയ്ക്കായി ദില്‍പ്രീത് സിംഗ് രണ്ടും സഞ്ജയ് ഒരു ഗോളും നേടി.
യുഎസ്എ ടൂര്‍ണ്ണമെന്റില്‍ ഇതുവരെ 70 ഗോളുകളാണ് വഴങ്ങിയത്. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോട് 19-0, ഇംഗ്ലണ്ടിനോട് 11-0നും അവര്‍ തോറ്റിരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ മലേഷ്യയോടും 18-0നു ടീം തോല്‍വി വഴങ്ങി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial