ബഹ്റൈനില്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ ചാമ്പ്യന്‍

തന്റെ 200ാമത് എഫ് 1 മത്സരത്തില്‍ ചാമ്പ്യനായി ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍. സീസണില്‍ രണ്ടാം ഗ്രാന്‍‍ഡ് പ്രീയായ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീയില്‍ താരം മെഴ്സിഡസിന്റെ വാള്‍ട്ടേരി ബോട്ടാസിനെ ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തില്‍ മറികടന്നാണ് സീസണിലെ തന്റെ രണ്ടാം ചാമ്പ്യന്‍ പട്ടം വെറ്റല്‍ സ്വന്തമാക്കിയത്. മെഴ്സിഡെസിന്റെ തന്നെ ഇംഗ്ലണ്ട് താരം ലൂയിസ് ഹാമിള്‍ട്ടണ്‍ ആണ് പോഡിയത്തില്‍ സ്ഥാനം പിടിച്ച മൂന്നാം താരം.

അവസാന മൂന്ന് നാല് ലാപ്പുകള്‍ വാള്‍ട്ടേരി ബോട്ടാസ് തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ വെറ്റലിനെ വിടാതെ പിന്തുടര്‍ന്നെങ്കിലും വിട്ടു നല്‍കാതെ വെറ്റല്‍ മുന്നില്‍ തന്നെ തുടര്‍ന്നു. അവസാന എട്ട് ലാപ്പില്‍ മികച്ച നിലയില്‍ മുന്നിലായിരുന്ന വെറ്റലിനെ ലീഡ് കുറച്ച് കൊണ്ടുവന്ന് ബോട്ടാസ് സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial