
മെക്സിക്കന്‍ ഗ്രാന്‍ഡ് പ്രീയില്‍ വിജയം സ്വന്തമാക്കി റെഡ് ബുള്ളിന്റെ മാക്സ് വെര്സ്റ്റാപ്പന്. 9ാം സ്ഥാനത്ത് മാത്രം റേസ് അവസാനിപ്പിക്കുവാന്‍ സാധിച്ചുള്ളുവെങ്കിലും ലൂയിസ് ഹാമിള്ട്ടണ് ഈ വര്‍ഷത്തെ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കി. ഹാമിള്‍ട്ടണിന്റെ ചാമ്പ്യന്‍ഷിപ്പ് വൈരി ആയ ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിനു നാലാം സ്ഥാനമാണ് ലഭിച്ചത്.
മെക്സിക്കോയില്‍ പോഡിയത്തില്‍ വെര്സ്റ്റാപ്പനോടൊപ്പം രണ്ടാം സ്ഥാനത്ത് വാള്‍ട്ടേരി ബോട്ടാസും കിമി റൈക്കണനുമാണ്. ഇനി സീസണില്‍ രണ്ട് റേസ് കൂടിയാണ് ബാക്കിയുള്ളത്. നവംബര്‍ 12നു ബ്രസീലിലും നവംബര്‍ 26നു അബുദാബിയിലും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial