
മലേഷ്യന്‍ ഗ്രാന്‍ഡ് പ്രീയില്‍ റെഡ് ബുള്ളിന്റെ മാക്സ് വെര്സ്റ്റാപ്പന് ജയം. രണ്ടാം സ്ഥാനം മെഴ്സിഡസിന്റെ ലൂയിസ് ഹാമിള്‍ട്ടണിനാണ്. രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ ഹാമിള്‍ട്ടണിനു സെബാസ്റ്റ്യന്‍ വെറ്റലിനെക്കാള്‍ 34 പോയിന്റ് ലീഡ് ഉണ്ട്. സീസണില്‍ അഞ്ച് റേസുകള്‍ മാത്രമാണ് ഇനി ബാക്കി. ഇന്നത്തെ റേസില്‍ ഏറ്റവും പിന്നില്‍ നിന്ന് മത്സരം ആരംഭിച്ച വെറ്റലിനു നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ ആയത് മികച്ചൊരു ഫലമായാണ് ഫോര്‍മുല വണ്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുത്തുന്നത്. റെഡ് ബുള്ളിന്റെ ഡാനിയേല്‍ റിക്കിയാര്‍ഡോ ആണ് മൂന്നാമതായി ഫിനിഷ് ചെയ്തത്.
റേസിന്റെ നാലാം ലാപ്പില്‍ ലൂയിസ് ഹാമിള്‍ട്ടണിനെ മറികടന്ന മാക്സ് വെര്സ്റ്റാപ്പന് പിന്നീട് മുഴുവന്‍ സമയവും ലീഡ് നിലനിര്‍ത്തുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial