Picsart 23 04 30 18 43 13 422

അസർബെർജാൻ ഗ്രാന്റ് പ്രീ ജയിച്ചു റെഡ് ബുള്ളിന്റെ സെർജിയോ പെരസ്

ഫോർമുല വൺ അസർബെർജാൻ ഗ്രാന്റ് പ്രീയിൽ ജയം കണ്ടു റെഡ് ബുള്ളിന്റെ സെർജിയോ പെരസ്. സഹതാരവും ലോക ചാമ്പ്യനും ആയ മാക്സ് വെർസ്റ്റാപ്പനെ മറികടന്നു ആണ് പോൾ പൊസിഷനിൽ റേസ് തുടങ്ങിയ പെരസ് ജയം കണ്ടത്. ഇന്നലത്തെ സ്പ്രിന്റ് റേസിലും പെരസ് തന്നെയാണ് ജയം കണ്ടത്. വെർസ്റ്റാപ്പൻ രണ്ടാമത് എത്തിയതോടെ ആദ്യ രണ്ട് സ്ഥാനങ്ങളും റെഡ് ബുൾ സ്വന്തമാക്കി. ചരിത്രത്തിൽ ആദ്യമായി അസർബെർജാൻ ഗ്രാന്റ് പ്രീയിൽ ഒന്നിൽ അധികം ജയങ്ങൾ കാണുന്ന ആദ്യ ഡ്രൈവർ ആണ് പെരസ്.

ഫെറാറിയുടെ ചാൾസ് ലെക്ലെർക് മൂന്നാമത് എത്തിയപ്പോൾ ആസ്റ്റൺ മാർട്ടിന്റെ ഫെർണാണ്ടോ അലോൺസോ നാലാമതും ഫെറാറിയുടെ കാർലോസ് സെയിൻസ് അഞ്ചാമതും എത്തി. മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൾട്ടൻ ആറാമത് ആണ് റേസ് അവസാനിപ്പിച്ചത്. എട്ടാമത് റേസ് അവസാനിപ്പിച്ച മെഴ്‌സിഡസിന്റെ ജോർജ് റസൽ ആണ് റേസിലെ വേഗതയേറിയ ലാപ്പ് കുറിച്ചത്. നിലവിൽ നാലു റേസുകൾക്ക് ശേഷം 2 വീതം ജയങ്ങൾ ആണ് ഇരു റെഡ് ബുൾ ഡ്രൈവർമാരും കുറിച്ചത്. നിലവിൽ വെർസ്റ്റാപ്പനു 6 പോയിന്റുകൾ മാത്രം പിന്നിൽ രണ്ടാമത് ആണ് പെരസ്.

Exit mobile version