സീസണിലെ ആദ്യ വിജയം സെബാസ്റ്റ്യന്‍ വെറ്റലിനു

- Advertisement -

സെബാസ്റ്റ്യന്‍ വെറ്റലിനു ഓസ്ട്രേലിയന്‍ ഗ്രാന്‍പ്രീ. ഇന്ന് മെല്‍ബേണ്‍ ഗ്രാന്‍ഡ്പ്രീ സര്‍ക്യൂട്ടില്‍ നടന്ന മത്സരത്തില്‍ ഫെരാരിയുടെ വെറ്റല്‍ മെഴ്സിഡേഴ്സിന്റെ ലൂയിസ് ഹാമിള്‍ട്ടണെ പിന്തള്ളിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. മൂന്നാം സ്ഥാനം ഫെരാരിയുടെ തന്നെ കിമ്മി റൈക്കണനിനാണ്. മത്സരം ലൂയിസ് ഹാമിള്‍ട്ടണ്‍ ആണ് പോള്‍ പൊസിഷനില്‍ ആരംഭിച്ചത്.

റെഡ് ബുള്ളിന്റെ ഡാനിയേല്‍ റിക്കിയാര്‍ഡിയോ നാലാമതും മക്ലാരെന്‍ ഹോണ്ടയുടെ ഫെര്‍ണാണ്ടോ അലോന്‍സോ അഞ്ചാമതുമായി റേസ് അവസാനിപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement