മൊണാകോ ഗ്രാൻഡ് പ്രിക്സ് റെഡ്ബുള്ളിന്റെ ഡാനിയേൽ റിക്കിയാർഡോയ്ക്ക്

- Advertisement -

മൊണാകോ ഗ്രാൻഡ് പ്രിക്സ് റെഡ്ബുള്ളിന്റെ ഡാനിയേൽ റിക്കിയാർഡോയ്ക്ക് സ്വന്തം. F1 സീസണിലെ ആറാമത്തെ റെയിസാണ് റിക്കിയാർഡോ സ്വന്തമാക്കിയത്. റിക്കിയാർഡോയുടെ കരിയറിലെ ആദ്യ ഗ്രാൻഡ് പ്രിക്സ് വിജയമാണിത്. ഫെറാരിയുടെ സെബാസ്റ്റ്യൻ വെട്ടൽ രണ്ടാമതും മെഴ്സിഡസിന്റെ ലെവിസ് ഹാമിൽട്ടൺ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

റിക്കിയാർഡോയുടെ റെഡ്ബുൾ പാർട്ണർ മാക്സ് വേർസ്റ്റാപ്പീൻ ബാക്കിൽ നിന്നും തുടങ്ങിയിട്ടും ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മോണ്ട്രിയലിൽ വെച്ച് നടക്കുന്ന കനേഡിയൻ ഗ്രാൻഡ് പ്രിക്‌സാണ് എഫ് വൺ കലണ്ടറിൽ ഇനി അടുത്തത്. ജൂൺ പത്തിനാണ് മോണ്ട്രിയലിൽ റെയിസ് നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement