മൊണാക്കോ ഗ്രാന്‍ഡ്പ്രീ പോള്‍ പൊസിഷനില്‍ ഐസ് മാന്‍

2008 ലെ ഫ്രഞ്ച് ഗ്രാന്‍ഡ് പ്രീയ്ക്ക് ശേഷം ആദ്യമായൊരു പോള്‍ പൊസിഷനുമായി ഫെരാരിയുടെ ‘ഐസ് മാന്‍’ കിമി റൈക്കണന്‍. ഫെരാരിയുടെ തന്നെ സെബാസ്റ്റ്യന്‍ വെറ്റലിനാണ് രണ്ടാം സ്ഥാനം. മെഴ്സിഡസിന്റെ വാള്‍ട്ടേരി ബോട്ടാസ് മൂന്നാമതായി നാളെ മത്സരമാരംഭിക്കുമ്പോള്‍ ലൂയിസ് ഹാമിള്‍ട്ടണ്‍ 14ാം സ്ഥാനത്താവും നാളെ ഇറങ്ങുക. ഗ്രിഡ് പെനാള്‍ട്ടി മൂലം ജെന്‍സണ്‍ ബട്ടണ്‍ നാളെ അവസാന സ്ഥാനത്ത് നിന്നാവും മത്സരത്തിനിറങ്ങുക.

സെബാസ്റ്റ്യന്‍ വെറ്റലിനെ 0.043 സെക്കന്‍ഡിന് മറികടന്നാണ് കിമി പോള്‍ പൊസിഷന്‍ സ്വന്തമാക്കിയത്.