പുതിയ ഫോര്‍മുല വണ്‍ സീസണിനു നാളെ തുടക്കം

formula-one-f1-3

2018 ഫോര്‍മുല വണ്‍ സീസണിനു നാളെത്തുടക്കം. ഓസ്ട്രേലിയന്‍ ഗ്രാന്‍ഡ് പ്രീയിലൂടെയാണ് ഈ സീസണിലെ ആദ്യ റേസിനു വേഗതയുടെ രാജാക്കന്മാര്‍ തയ്യാറെടുക്കുന്നത്. ഓരോ റേസിലും പത്ത് ടീമുകള്‍ക്കായി 20 ഡ്രൈവര്‍മാരാണ് റേസില്‍ പങ്കെടുക്കുന്നത്. സീസണില്‍ ആകെ 21 റേസുകളാണ് നടക്കുക. 2017ല്‍ മെര്‍സിഡേഴ്സിന്റെ ലൂയിസ് ഹാമിള്‍ട്ടണ് ആണ് ചാമ്പ്യനായത്. ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ രണ്ടാമതും മെഴ്സിഡേഴ്സിന്റെ തന്നെ വാള്‍ട്ടേരി ബോട്ടാസ് മൂന്നാം സ്ഥാനവും നേടി.

ഇന്ത്യന്‍ സമയം രാവിലെ 10.40ന് മെല്‍ബേണിലെ മെല്‍ബേണ്‍ ഗ്രാന്‍ഡ് പ്രിക്സ് സര്‍ക്യൂട്ടിലാണ് പുതിയ സീസണിനു തുടക്കം കുറിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവില്യംസണ് ആഴ്സ്ണിൽ പുതിയ കരാർ
Next articleഓക്ലാന്‍ഡില്‍ മൂന്നാം ദിവസത്തെ കളി ഉപേക്ഷിച്ചു