
സെബാസ്റ്റ്യന്‍ വെറ്റലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ലൂയിസ് ഹാമിള്ട്ടണ് യുഎസ് ഗ്രാന്‍ഡ് പ്രീ വിജയിയായി. രണ്ടാം സ്ഥാനത്ത് സെബാസ്റ്റ്യന്‍ വെറ്റലും മൂന്നാം സ്ഥാനം ഫെരാരിയുടെ തന്നെ കിമി റൈക്കണനും സ്വന്തമാക്കി. നാല് അഞ്ച് സ്ഥാനങ്ങള്‍ യഥാക്രമം റെഡ് ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പനും മെഴ്സിഡഴ്സിന്റെ വാള്‍ട്ടേരി ബോട്ടാസും കരസ്ഥമാക്കി.
വിജയത്തോടു കൂടി തന്റെ നാലാം ലോക ചാമ്പ്യന്‍ഷിപ്പിനോട് ലൂയിസ് ഹാമിള്ട്ടണ് കൂടുതല്‍ അടുക്കുകയാണ്. തന്റെ റെക്കോര്‍ഡ് പോള്‍ പൊസിഷനില്‍ നിന്നാണ് ഹാമിള്ട്ടണ് മത്സരം തുടങ്ങിയത്. 72ാം തവണയാണ് ഹാമിള്ട്ടണ് പോള്‍ പൊസിഷനില്‍ നില്‍ക്കുന്നത്. മൂന്ന് റേസുകള്‍ സീസണില്‍ ബാക്കിയുള്ളപ്പോള്‍ 66 പോയിന്റിനു സെബാസ്റ്റ്യന്‍ വെറ്റലിനെക്കാള്‍ മുന്നിലാണ് ഇപ്പോള്‍ ലൂയിസ് ഹാമിള്ട്ടണ്.
സീസണിലെ ഒമ്പതാം വിജയമാണ് ഹാമിള്ട്ടണ് അമേരിക്കയില്‍ സ്വന്തമാക്കിയത്. ടെക്സാസില്‍ ഇത് അഞ്ചാം തവണയാണ് താരം ഒന്നാം സ്ഥാനത്തെത്തുന്നത്. അടുത്ത റേസായി മെക്സികോയില്‍ അഞ്ചാം സ്ഥാനം നേടാനായാല്‍ ഹാമിള്ട്ടണ് ഈ വര്‍ഷത്തെ ലോക ചാമ്പ്യന്‍ ആകാവുന്നതാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial