ഹാമിള്‍ട്ടണ്‍ കുതിപ്പ് തുടരുന്നു, സിംഗപ്പൂര്‍ ഗ്രാന്‍ഡ് പ്രീയിലും ജേതാവ്

- Advertisement -

അപകടത്തില്‍പ്പെട്ട് സെബാസ്റ്റ്യന്‍ വെറ്റല്‍, കിമി റൈക്കണന്‍, മാക്സ് വെര്‍സ്റ്റാപ്പെന്‍, ഫെര്‍ണാണ്ടോ അലോണ്‍സോ എന്നിവര്‍ മത്സരത്തില്‍ നിന്ന് പിന്മാറേണ്ടി വന്നപ്പോള്‍ സിംഗപ്പൂര്‍ ഗ്രാന്‍ഡ് പ്രീ ജേതാവായി ഹാമിള്‍ട്ടണ്‍. മത്സരത്തിന്റെ ആരംഭത്തില്‍ തന്നെ പിണഞ്ഞ അപകടത്തില്‍ ഹാമിള്‍ട്ടണിന്റെ പ്രധാന എതിരാളികളുടെ സാധ്യത ഇല്ലാതാക്കുകയായിരുന്നു. ഫോര്‍മുല വണില്‍ ഇത് ഹാമിള്‍ട്ടണിന്റെ 60ാം വിജയമാണ്.

‍ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ വെറ്റലിനെക്കാള്‍ 28 പോയിന്റ് ലീഡ് സ്വന്തമാക്കാന്‍ ലൂയിസ് ഹാമിള്‍ട്ടണു ഇന്നലത്തെ റേസ് വിജയത്തിലൂടെ സാധിച്ചു. ഇതിനു മുമ്പ് രണ്ട് തവണ സിംഗപ്പൂര്‍ ഗ്രാന്‍ഡ് പ്രീ വിജയിച്ചിട്ടുള്ള ലൂയിസ് ഹാമിള്‍ട്ടണ് യോഗ്യത റൗണ്ടിനു ശേഷം അഞ്ചാമതായാണ് മത്സരം ആരംഭിച്ചത്. റെഡ് ബുള്ളിന്റെ ഡാനിയേല്‍ റിക്കിയാര്‍ഡോ രണ്ടാമതും മെഴ്സിഡേഴ്സിന്റെ വാള്‍ട്ടേരി ബോട്ടാസ് മൂന്നാമതായും ഫിനിഷ് ചെയ്തു.

ഫോഴ്സ് ഇന്ത്യയുടെ സെര്‍ജിയോ പെരേസ് അഞ്ചാം സ്ഥാനം നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement