
മെഴ്സിഡസിന്റെ ലൂയിസ് ഹാമിള്ട്ടണ് ബെല്‍ജിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ വിജയം. ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിനെയാണ് താരം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. റെഡ് ബുള്ളിന്റെ റിക്കിയാര്‍ഡോ ആണ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ സെബാസ്റ്റ്യന്‍ വെറ്റലും ലൂയിസ് ഹാമിള്‍ട്ടണും തമ്മിലുള്ള പോയിന്റ് അന്തരം ഏഴായി കുറയ്ക്കാന്‍ ഈ വിജയത്തോടെ ഹാമിള്ട്ടണ് സാധിച്ചിട്ടുണ്ട്.
ഒപ്പത്തിനൊപ്പം നീങ്ങിയ റേസില്‍ രണ്ട് സെക്കന്‍ഡ് വ്യത്യാസത്തിലാണ് ഹാമിള്ട്ടണ് ഫിനിഷ് ചെയ്തത്. കിമി റൈക്കണന് നാലാമതും(ഫെരാരി) വാള്‍ട്ടേരി ബോട്ടാസ്(മെഴ്സിഡസ്) അഞ്ചാമതായും റേസ് അവസാനിപ്പിച്ചു. ലൂയിസ് ഹാമിള്ട്ടണ് പോള്‍ പൊസിഷനില്‍ നിന്നാണ് മത്സരം ആരംഭിച്ചത്. മൈക്കല്‍ ഷൂമാക്കറിന്റെ 68 കരിയര്‍ പോള്‍ പൊസിഷന്‍ എന്ന റെക്കോര്‍ഡിനൊപ്പം എത്താന്‍ ഹാമിള്‍ട്ടണിനു സാധിച്ചിരുന്നു. തന്റെ 200ാം ഗ്രാന്‍ഡ് പ്രീ മത്സരത്തിനിറങ്ങിയ ഹാമിള്‍ട്ടണിനു ഈ വിജയം ഇരട്ടി മധുരമായി.
I'm honoured to have raced with you. Equaling your pole position record is a dream come true. I pray for you and your family all the time-LH pic.twitter.com/dtopvF5zvZ
— Lewis Hamilton (@LewisHamilton) August 26, 2017
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial