അസര്‍ബൈജാനില്‍ ഹാമിള്‍ട്ടണ്‍, കൂട്ടിയിടില്‍ മത്സരത്തില്‍ നിന്ന് പുറത്തായി റെഡ് ബുള്‍

റെഡ് ബുള്‍ കാറുകള്‍ തമ്മിലുള്ള കൂട്ടിയിടിയും സഹ ഡ്രൈവര്‍ വാള്‍ട്ടേരി ബോട്ടാസ് ടയര്‍ പഞ്ചര്‍ ആയി റേസില്‍ നിന്ന് പിന്മാറേണ്ടി വന്നതും അനുകൂല്യമായി എടുത്ത് അസര്‍ജൈബാനില്‍ ഹാമിള്‍ട്ടണ് വിജയം. പോള്‍ പൊസിഷനില്‍ നിന്ന് റേസ് ആരംഭിച്ച സെബാസ്റ്റ്യന്‍ വെറ്റലിനായിരുന്നു മത്സരത്തിന്റെ ആദ്യ റൗണ്ടുകളില്‍ മുന്‍തൂക്കം. ഫെരാരിയുടെ കിമി റൈക്കണന്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഫോഴ്സ് ഇന്ത്യയുടെ സെര്‍ജിയോ പെരേസ് മൂന്നാം സ്ഥാനം സ്വന്തമാക്കി. സെബാസ്റ്റ്യന്‍ വെറ്റല്‍ നാലാമതായാണ് റേസ് അവസാനിപ്പിച്ചത്.

റേസിന്റെ അവസാന ലാപ്പുകളില്‍ ലീഡ് കൈവശപ്പെടുത്തിയ ബോട്ടാസ് അസര്‍ബൈജാനില്‍ ജേതാവാകുമെന്ന് കരുതിയ നിമിഷത്തിലാണ് 49ാം ലാപ്പില്‍ ടയര്‍ പഞ്ചറായി റേസില്‍ നിന്ന് ബോട്ടാസിനു പിന്മാറേണ്ടി വന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial