
2017 സീസണിലെ ചാമ്പ്യനായുള്ള ലൂയിസ് ഹാമിള്‍ട്ടണിന്റെ കിരീടധാരണം ഫ്രാന്‍സില്‍ നടന്നു. ഇത് നാലാം തവണയാണ് ഹാമിള്ട്ടണ് ഫോര്‍മുല വണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് ട്രോഫി കൈപ്പറ്റുന്നത്. രണ്ട് റേസുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ലൂയിസ് ഹാമിള്ട്ടണ് ചാമ്പ്യന്‍ഷിപ്പ് പട്ടം സ്വന്തമാക്കിയത്. മെക്സിക്കന്‍ ഗ്രാന്‍ഡ്പ്രീയില്‍ ആദ്യ പത്ത് സ്ഥാനം കൈപ്പറ്റിയതോടെയാണ് തൊട്ടടുത്ത സ്ഥാനത്തുള്ള സെബാസ്റ്റ്യന്‍ വെറ്റലിന്റെ ഭീഷണി ലൂയിസ് ഹാമിള്ട്ടണ് ഇല്ലാതായത്.
ശേഷിച്ച രണ്ട് റേസുകളിലും സെബാസ്റ്റ്യന്‍ വെറ്റല്‍ വിജയിച്ചാലും പോയിന്റുകളില്‍ ഹാമിള്ട്ടണേ മറികടക്കില്ലായിരുന്നു. ബ്രസീലില്‍ വെറ്റല്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ ഹാമിള്ട്ടണ് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അവസാന റേസായ അബുദാബിയില്‍ ഹാമിള്ട്ടണ് രണ്ടാം സ്ഥാനവും വെറ്റല്‍ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
ഹാമിള്ട്ടണ് 363 പോയിന്റുകള്‍ നേടിയപ്പോള്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ 317 പോയിന്റ് നേടുകയായിരുന്നു. 9 വിജയങ്ങളും 13 പോഡിയം ഫിനിഷുകളുമാണ് ലൂയിസ് ഹാമിള്ട്ടണ് ഈ സീസണില്‍ സ്വന്തമാക്കിയത്. ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ 5 റേസുകളില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ 13 പോഡിയം ഫിനുഷുകളും വെറ്റല്‍ സ്വന്തമാക്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial