Site icon Fanport

ലൂയിസ് ഹാമിൽട്ടണ് കൊറോണ പോസിറ്റീവ്

ഫോർമുല വൺ ലോക ചാമ്പ്യൻ ലൂയിസ് ഹാമിൽട്ടണ് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ചെറിയ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് താരത്തിന് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. താരം രോഗം നെഗറ്റീവ് ആകുന്നത് വരെ ഐസൊലേഷനിൽ കഴിയും. ഈ വാരാന്ത്യത്തിൽ ബഹ്റൈനിൽ വെച്ച് നടക്കുന്ന ശാകിർ ഗ്രാൻഡ് പ്രിക്സിൽ ഹാമിൾട്ടൺ പങ്കെടുക്കില്ല എന്ന് മേഴ്സിഡസ് അറിയിച്ചിട്ടുണ്ട്.

പകരം ഒരു ഡ്രൈവറെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ബഹ്റൈനിൽ ഈ കഴിഞ്ഞ ദിവസം നടന്ന ഗ്രാൻഡ് പ്രിക്സിൽ ഹാമിൾട്ടൺ വിജയിച്ചിരുന്നു. ഇതിനകം തന്നെ ഏഴാം ലോക ചാമ്പ്യൻഷിപ്പ് ഹാമിൽട്ടൺ ഉറപ്പിച്ചിട്ടുണ്ട്.

Exit mobile version