കനേഡിയന്‍ ഗ്രാന്‍ഡ് പ്രീ ലൂയിസ് ഹാമില്‍ട്ടണ്‍

- Advertisement -

മോണ്‍ട്രിയലില്‍ ഞായറാഴ്ച തന്റെ 56ാം റേസ് വിജയം ആഘോഷിച്ച് ലൂയിസ് ഹാമിള്‍ട്ടണ്‍. മോണ്‍ട്രിയലില്‍ വാള്‍ട്ടേരി ബോട്ടാസിനാണ് രണ്ടാം സ്ഥാനം. പോഡിയത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടി കനേഡിയന്‍ ഗ്രാന്‍ പ്രീയില്‍ മെഴ്സിഡസ് വിജയം ആഘോഷമാക്കുകയായിരുന്നു. റെഡ് ബുള്ളിന്റെ റിക്കിയോര്‍ഡോയ്ക്കാണ് മൂന്നാം സ്ഥാനം.

Riccardio : @AFP

മത്സരത്തിലെ വിജയത്തിലൂടെ ഡ്രൈവേഴ്സ് പൊസിഷനില്‍ സെബാസ്റ്റ്യന്‍ വെറ്റലിന്റെ ലീഡ് 12 ആക്കി കുറയ്ക്കാന്‍ ഹാമിള്‍ട്ടണിനായി. ഒന്നാം സ്ഥാനത്തുള്ള ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റിലുനു 141 പോയിന്റും ലൂയിസ് ഹാമിള്‍ട്ടണ് 129 പോയിന്റുമാണുള്ളത്. മൂന്നാം സ്ഥാനത്ത് മെഴ്സിഡേഴ്സിന്റെ തന്നെ വാള്‍ട്ടേരി ബോട്ടാസ് 93 പോയിന്റുമായി നിലകൊള്ളുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement