മെഴ്സിഡസിന്റെ ബോട്ടാസിനു അബുദാബി ഗ്രാൻഡ് പ്രിക്‌സ്

- Advertisement -

ഫോർമുല വണ്ണിന്റെ സീസൺ എൻഡിങ് റെയിസായ അബുദാബി ഗ്രാൻഡ് പ്രിക്‌സ് വാൾട്ടേരി ബോട്ടസ് സ്വന്തമാക്കി. പോൾ പൊസിഷനിൽ ആരംഭിച്ച ബോട്ടസ് ഫെരാരിയുടെ സെബാസ്റ്റിയൻ വെറ്റലിനെയും സ്വന്തം ടീം മേറ്റ് ലെവിസ് ഹാമിൽട്ടണിനെയും പരാജയപ്പെടുത്തിയാണ് ബോട്ടസ് സ്വന്തമാക്കിയത്. ഡോട്ടസിന്റെ കരിയറിലെ മൂന്നാമത്തെ വിജയമാണിത്. ഫെരാരിയുടെ തന്നെ കിമി റൈക്കോനെൻ ആണ് നാലാം സ്ഥാനത്ത്.

മെഴ്സിഡസിന്റെ ലെവിസ് ഹാമിൽട്ടൺ രണ്ടു റേസുകൾക്ക് മുൻപേ തന്നെ സീസൺ കിരീടം ഉറപ്പിച്ചിരുന്നു. ഹാമിൽട്ടണിന്റെ കരിയറിലെ നാലാം ലോക ചാമ്പ്യൻഷിപ്പ് ആണിത്. 363 പോയന്റുമായാണ് 20 റേസ് സീസൺ ഹാമിൽട്ടൺ വിജയിച്ചത്. രണ്ടാം സ്ഥാനക്കാരനായ വെറ്റലിന് 317 പോയന്റും മൂന്നാം സ്ഥാനക്കാരനായ ബോട്ടസിനു 305 പോയന്റുമാണുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement