ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രീ ലൂയിസ് ഹാമിള്‍ട്ടണ്‍ വിജയി, വെറ്റല്‍ ഏഴാമത്

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രീയില്‍ ലൂയിസ് ഹാമിള്‍ട്ടണ്‍ വിജയി. വാള്‍ട്ടേരി ബോട്ടാസ് രണ്ടാമതും ഫെരാരിയുടെ കിമി റൈക്കണന്‍ മൂന്നാമതും ഫിനിഷ് ചെയ്തു. ഇത് അഞ്ചാം തവണയാണ് ലൂയിസ് ഹാമിള്‍ട്ടണ്‍ ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രീ വിജയി ആവുന്നത്. സില്‍വര്‍ സ്റ്റോണിലെ പോഡിയം ഫിനിഷിലൂടെ ലൂയിസ് ഹാമിള്‍ട്ടണ്‍ സെബാസ്റ്റ്യന്‍ വെറ്റലുമായുള്ള ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പ് പോയിന്റെ ലീഡ് ഒന്നായി കുറച്ചു.

 

പോള്‍ പൊസിഷനില്‍ നിന്ന് ആരംഭിച്ച ലൂയിസ് മത്സരത്തില്‍ ആദ്യം തന്നെ ലീഡ് നേടിയിരുന്നു. സീസണിലെ നാലാം വിജയമാണ് മെഴ്സിഡസിന്റെ ചാമ്പ്യന്‍ ഡ്രൈവറുടേത്. ഫോഴ്സ് ഇന്ത്യയുടെ എസ്റ്റേബന്‍ ഒക്കോണ്‍, സെര്‍ജിയോ പെരേസ് എന്നിവര്‍ എട്ട്, ഒമ്പത് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article5-ാമത് കേരള പ്രീമിയർ ലീഗിന് തയ്യാറെടുത്ത് മൂവാറ്റുപുഴ ഫുട്ബോൾ ക്ലബ്ബ്
Next articleചരിത്ര വിജയത്തോടെ ഫെഡറർക്ക് വിംബിൾഡൺ കിരീടം