ഹംഗറിയില്‍ ഫെറാറിയുടെ ആധിപത്യം

- Advertisement -

2017 ഹംഗേറിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ ഫെറാറിയുടെ ആധിപത്യം. ഒന്നും രണ്ടും സ്ഥാനം സ്വന്തമാക്കിയ ഫെറാറിയുടെ ഡ്രൈവര്‍മാരുടെ തൊട്ടു പിന്നിലായി മൂന്ന്, നാല് സ്ഥാനം സ്വന്തമാക്കി മെഴ്സിഡസ് ടീമും ഫിനിഷ് ചെയ്തു. സെബാസ്റ്റ്യന്‍ വെറ്റലും, കിമി റൈക്കണനും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ മത്സരം അവസാനിച്ചപ്പോള്‍ മെഴ്സിഡെസിന്റെ വാള്‍ട്ടേരി ബോട്ടാസ്, ലൂയിസ് ഹാമിള്‍ട്ടണ്‍ എന്നിവര്‍ക്കാണ് മൂന്നാം സ്ഥാനവും നാലാം സ്ഥാനവും.

ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ ലൂയിസ് ഹാമിള്‍ട്ടണു മേലുള്ള തന്റെ ലീഡ് 14 പോയിന്റായി ഈ വിജയത്തോടെ ഉയര്‍ത്താന്‍ വെറ്റലിനു സാധിച്ചു. മാക്സ് വെര്‍സ്റ്റാപ്പന്‍ അഞ്ചാമതും, അലോണ്‍സോ ആറാമതും റേസ് അവസാനിപ്പിച്ചു.

 

Photograph: Laszlo Balogh/Reuters

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement