Site icon Fanport

ഓറഞ്ചു കടലിനെ സാക്ഷിയാക്കി ഡച്ച് ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷൻ നേടി മാക്‌സ് വെർസ്റ്റാപ്പൻ

സ്വന്തം നാട്ടിൽ പോൾ പൊസിഷൻ നേടി മാക്‌സ് വെർസ്റ്റാപ്പൻ. തനിക്ക് വലിയ പിന്തുണയും ആയി എത്തിയ ഓറഞ്ചു ആരാധക കടലിനെ നിരാസപ്പെടുത്താത്ത പ്രകടനം ആണ് വെർസ്റ്റാപ്പൻ പുറത്ത് എടുത്തത്. മെഴ്‌സിഡസ് ഡ്രൈവർമാർ ആയ ലൂയിസ് ഹാമിൾട്ടനെയും വെറ്റാറി ബോട്ടാസിനെയും രണ്ടും മൂന്നും സ്ഥാനത്തേക്ക് പിന്തള്ളിയാണ് റെഡ് ബുൾ ഡ്രൈവർ പോൾ പൊസിഷൻ നേടിയത്. വില്യംസ് ഡ്രൈവർമാർ ആയ ജോർജ് റസൽ, നിക്കോളാസ് ലത്തിഫി എന്നിവരുടെ കാർ അപകടത്തിൽ പെട്ട യോഗ്യതയിൽ തന്റെ ശാന്തത കൈവയിടാതെയാണ് വെർസ്റ്റാപ്പൻ പോൾ പൊസിഷൻ നേടിയത്.

ആൽഫയുടെ പിയരെ ഗാസ്‌ലി നാലാമത് ആയപ്പോൾ ഫെരാരിയുടെ ചാൾസ് ലെക്ലെർക്ക്, കാർലോസ് സൈൻസ് എന്നിവർ അഞ്ചും ആറും ആയി. 36 വർഷങ്ങൾക്ക് സെഷൻ ഫോർമുല വൺ ഹോളണ്ടിൽ എത്തിയപ്പോൾ ഏതാണ്ട് 70,000 മുകളിൽ ഓറഞ്ച് ആരാധകർ ആണ് റേസ് കാണാൻ എത്തിയത്. ഈ ഓറഞ്ച് കടലിനെ നിരാശപ്പെടുത്താതെ തന്റെ കരിയറിലെ പത്താം പോൾ പൊസിഷൻ ആണ് വെർസ്റ്റാപ്പൻ ഡച്ചു ഗ്രാന്റ് പ്രീയിൽ നേടിയത്. സീസണിലെ ഏഴാം പോൾ പൊസിഷനും ആയിരുന്നു ഇത്. നിലവിൽ ലോക ചാമ്പ്യൻഷിപ്പിൽ ഒന്നാമത് ഉള്ള ഡച്ച് ഡ്രൈവർ നാളെ ഒന്നാമത് എത്തി ലീഡ് കൂട്ടാൻ ആവും ശ്രമിക്കുക.

Exit mobile version