ചൈനയില്‍ റെഡ്ബുള്ളിന്റെ റിക്കിയാര്‍ഡോ ജേതാവ്

മെഴ്സിഡേസിന്റെ വാള്‍ട്ടേരി ബോട്ടാസിനെ പിന്തള്ളി റെഡ് ബുള്ളിന്റെ ഡാനിയേല്‍ റിക്കിയാര്‍ഡോയ്ക്ക് ചൈനീസ് ഗ്രാന്‍ഡ് പ്രീയില്‍ വിജയം. സീസണില്‍ ആദ്യത്തെയും ഫോര്‍മുല വണ്‍ കരിയറില്‍ തന്റെ ആറാമത്തെയും ജയമാണ് ഡാനിയേല്‍ റിക്കിയാര്‍ഡോ ഇന്ന് ഷാംഗായില്‍ സ്വന്തമാക്കിയത്. ആറാം സ്ഥാനത്ത് നിന്നാണ് റിക്കിയാര്‍ഡോ റേസ് ആരംഭിച്ചത്. ഹാമിള്‍ട്ടണ്‍, വെറ്റല്‍, വാള്‍ട്ടേരി ബോട്ടാസ് എന്നിവര്‍ക്കെതിരെ മികച്ച ഓവര്‍ട്ടേക്കുകളാണ് റിക്കിയാര്‍ഡോ നടത്തിയത്.

റേസിന്റെ 31ാം ലാപ്പില്‍ ടോറോ റോസ്സോ ഡ്രൈവര്‍മാരുടെ കൂട്ടിയിടിയില്‍ സേഫ്ടി കാര്‍ ട്രാക്കിലെത്തിയപ്പോള്‍ റെഡ്ബുള്‍ തങ്ങളുടെ ഡ്രൈവര്‍മാര്‍ക്കായി പുതിയ ടയറുകള്‍ക്കായി പിറ്റ് സ്റ്റോപ് ചെയ്തപ്പോള്‍ മെഴ്സിഡെസ്-ഫെരാരി ടീമുകള്‍ അതിനു മുതിരാതിരുന്നതാണ് റേസിലെ ടേണിംഗ് പോയിന്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.

ഇതിനിടെ വെറ്റലുമായി കൂട്ടിമുട്ടുകയും ഹാമിള്‍ട്ടണുമായി കൂട്ടിമുട്ടലിന്റെ വക്കോളമെത്തുകയും ചെയ്ത മാക്സ് വെര്‍സ്റ്റാപ്പന് 10 സെക്കന്‍ഡ് ടൈം പെനാള്‍ട്ടി വിധിക്കുകയുണ്ടായി. വെര്‍സ്റ്റാപ്പനുമായുള്ള കൂട്ടിമുട്ടല്‍ പോള്‍ പൊസിഷനില്‍ റേസ് തുടങ്ങിയ വെറ്റലിനെ 8ാം സ്ഥാനത്തേക്ക് പിന്തള്ളി. വെര്‍സ്റ്റാപ്പനു ലഭിച്ച പിഴ ഹാമിള്‍ട്ടണെ നാലാം സ്ഥാനത്തേക്കുയര്‍ത്തി.

ഫെരാരിയുടെ കിമ്മി റെക്കണന്‍ ആണ് മൂന്നാം സ്ഥാനത്തെത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഫവദ് അലമിനെ ഒഴിവാക്കി പാക്കിസ്ഥാന്‍ ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചു
Next articleചെന്നൈയിലെ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ടീം പടുത്തുയര്‍ത്തിയത്, വേദി മാറ്റം തിരിച്ചടിയാകില്ലെന്ന് പ്രതീക്ഷ