അസര്‍ബൈജാനില്‍ ഡാനിയേല്‍ റിക്കിയാര്‍ഡോ, കൂട്ടിമുട്ടി വെറ്റലും ഹാമിള്‍ട്ടണും

- Advertisement -

അസര്‍ബൈജാന്‍ ഗ്രാന്‍ഡ് പ്രീയില്‍ വിജയം കൈവരിച്ച് റെഡ് ബുള്ളിന്റെ ഡാനിയേല്‍ റിക്കിയാര്‍ഡോ. വാള്‍ട്ടേരി ബോട്ടാസ് ആണ് രണ്ടാം സ്ഥാനത്ത്. മെഴ്സിഡെസ് വില്യംസിന്റെ ലാന്‍സ് ട്രോള്‍ മൂന്നാം സ്ഥാനം നേടി. ഫെരാരിയുടെ വെറ്റല്‍ നാലാം സ്ഥാനത്തും ലൂയിസ് ഹാമിള്‍ട്ടണ്‍ അഞ്ചാമതായും ഫിനിഷ് ചെയ്തു.

മത്സരത്തിനിടെ കൂട്ടിമുട്ടിയത് വെറ്റലിന്റെയും ഹാമിള്‍ട്ടണിന്റെയും പോഡിയം മോഹങ്ങള്‍ക്ക് ഇരുവരും തമ്മിലുള്ള കൂട്ടിയിടി തടസ്സമാവുകയായിരുന്നു. ഹാമിള്‍ട്ടണിന്റെ കാറിലേക്ക് അപകടകരമായ രീതിയില്‍ ഓടിച്ച് കയറ്റിയതിനു വെറ്റലിനെതിരെ 10 സെക്കന്‍ഡ് സ്റ്റോപ്പ് പിഴ അടിച്ചേല്പിക്കുകയായിരുന്നു. അപകടത്തിനിടെ ഹെഡ്ഡ് റെസ്റ്റിനു തകരാര്‍ സംഭവിച്ച ഹാമിള്‍ട്ടണ് പിറ്റ് ചെയ്യേണ്ടിയും വന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement