പോള്‍ പൊസിഷന്‍ ഒന്നാം സ്ഥാനമാക്കി മാറ്റി വാള്‍ട്ടേരി ബോട്ടാസ്, സെബാസ്റ്റ്യന്‍ വെറ്റല്‍ രണ്ടാമത്

- Advertisement -

ഓസ്ട്രേിയന്‍ ഗ്രാന്‍ഡ് പ്രീ വിജയിച്ച് മെഴ്സിഡസിന്റെ വാള്‍ട്ടേരി ബോട്ടാസ്. ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലാണ് രണ്ടാം സ്ഥാനത്ത്. റെഡ് ബുള്ളിന്റെ ഡാനിയേല്‍ റിക്കിയാര്‍ഡോ മൂന്നാമതായി ഫിനിഷ് ചെയ്തു.

പോള്‍ പൊസിഷനില്‍ റേസ് ആരംഭിച്ച വാള്‍ട്ടേരി ബോട്ടാസ് ഓസ്ട്രിയയില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തുകയായിരുന്നു. സെബാസ്റ്റ്യന്‍ വെറ്റലിനെ മറികടക്കാന്‍ അവസരം നല്‍ക്കാതെ മത്സരത്തിലുടനീളം മുന്നില്‍ നില്‍ക്കാന്‍ ബോട്ടാസിനു കഴിഞ്ഞു. എട്ടാം സ്ഥാനത്ത് നിന്ന് റേസ് ആരംഭിച്ച ലൂയിസ് ഹാമിള്‍ട്ടണ്‍ നാലാമതായി മത്സരം അവസാനിപ്പിച്ചു.

അടുത്താഴ്ച ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രീയിലാണ് റേസര്‍മാര്‍ ഏറ്റുമുട്ടുന്നത്. ഇവിടെ കഴിഞ്ഞ മൂന്ന് തവണയും ഹാമിള്‍ട്ടണാണ് വിജയി ആയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement