ബോട്ടാസിന് ആദ്യത്തെ F1 വിജയം

മെഴ്സിഡസിന്റെ വാൾട്ടേരി ബോട്ടാസിന് കരിയറിലെ ആദ്യ F1 വിജയം. ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റലിനെ പരാജയപ്പെടുത്തിയാണ് ബോട്ടാസ് റഷ്യൻ ജിപി സ്വന്തമാക്കിയത്. ആദ്യലാപ്പിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഉണ്ടായിരുന്ന ഫെരാരിയുടെ  സെബാസ്റ്റ്യൻ വെറ്റലിനേയും കിമി റൈക്കോനേനിനെയും കടത്തിവെട്ടിയാണ് ബോട്ടാസ് ലീഡ് നേടിയത്. പോൾ പൊസിഷനിൽ ആരംഭിച്ച വെറ്റൽ മറ്റൊരു വിജയം സ്വന്തമാക്കാനുള്ള ശ്രമത്തിൽ ആയിരുന്നു. നാലാം സ്ഥാനം മെഴ്സിഡസിന്റെ തന്നെ ഹാമിൽട്ടൺ സ്വന്തമാക്കി. മുൻ ലോക ചാമ്പ്യൻ ഫെർണാണ്ടോ അലോൻസോയ്ക്ക് മത്സരത്തിൽ ഇറങ്ങാൻ സാധിച്ചില്ല. ഫോർമേഷൻ ലാപ്പിൽ തന്നെ അലോൻസോയുടെ മാക്ലാറെൻന്റെ എൻജിൻ പണിമുടക്കി. ഈ സീസണിൽ ഒരു റെയിസ് പോലും ഫിനിഷ് ചെയ്യാൻ ഫെർണാണ്ടോ അലോൻസോയ്ക്ക് സാധിച്ചിട്ടില്ല