ബോട്ടാസിനു പോള്‍ പൊസിഷന്‍, ഹാമിള്‍ട്ടണ്‍ എട്ടാമത്

- Advertisement -

ഓസ്ട്രിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ മെഴ്സിഡസിന്റെ വാള്‍ട്ടേരി ബോട്ടാസിനു പോള്‍ പൊസിഷന്‍. സെബാസ്റ്റ്യന്‍ വെറ്റല്‍, കിമ്മി റൈക്കണന്‍, ഡാനിയേല്‍ റിക്കിയാര്‍ഡിയോ എന്നിവരെ പിന്തള്ളിയാണ് ബോട്ടാസ് പോള്‍ പൊസിഷന്‍ ഉറപ്പിച്ചത്.

മികച്ച മൂന്നാമത്തെ സമയം നേടുവാനായെങ്കിലും ലൂയിസ് ഹാമിള്‍ട്ടണിനു പിഴ മൂലം അഞ്ച് സ്ഥാനങ്ങള്‍ താഴെ എട്ടാമതായി മാത്രമേ റേസ് ആരംഭിക്കുവാനാകുള്ളു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement