അലക്സ് സനാര്‍ഡി : അസാദ്ധ്യ മനക്കരുത്തിന്റെ പോരാളി

- Advertisement -

അമേരിക്കയില്‍ 9/11 ഭീകരാക്രമണം നടന്നു നാല് ദിവസം കഴിഞ്ഞതെ ഉള്ളു, ലോകം മുഴുവന്‍ അനുശോചനത്തില്‍ മുഴുകിയിരിക്കുന്നു. ഇങ്ങു ജെര്‍മനിയിലെ Klettwitz ലെ യൂറോ സ്പീഡ് വെയില്‍ പ്രസിദ്ധമായ ജര്‍മ്മന്‍ 500 കാര്‍ റെയിസ് നടക്കുന്നു (ഭീകരാക്രമണത്തിനു ശേഷം അമേരിക്കന്‍ മെമ്മോറിയല്‍ എന്ന് നാമകരണം ചെയ്യപ്പെട്ടു).

മരിച്ചവര്‍ക്ക് അനുശോചനമായി കാറുകളില്‍ അമേരിക്കന്‍ പതാകയും അനുശോചന ചിഹ്നങ്ങളും രേഖപ്പെടുത്തിയിരുന്നു. ഡ്രൈവര്‍മാര്‍ പൊതുവേ പതിഞ്ഞ മനസ്സോടുകൂടെയാണ് അന്നെത്തെ റെയിസിനെകണ്ടത്. ഇറ്റലിക്കാരനും മുന്‍ ഫോര്‍മുല 1 ഡ്രൈവറും ആയ അലക്സ്‌ സനാര്‍ഡിക്ക് (Alessandro “Alex” Zanardi) ആ സീസണ്‍ ഒട്ടും നല്ലത് ആയിരുന്നില്ല. എന്നാല്‍ മനസാന്നിധ്യവും ആത്മവിശ്വാസവും ആവശ്യത്തിലധികം ഉണ്ടായിരുന്നു. ഇരുപത്തിയേഴുപേര്‍ മാറ്റുരച്ച ആ മത്സരത്തില്‍ അലെക്സ് ഇരുപത്തിരണ്ടാമനായാണ് തുടക്കം കുറിച്ചത്… 154 ലാപ്പുകളും 21 എതിരാളികളും മുന്നിലുണ്ടായിരുന്നു.. ഒട്ടും പിഴവ് പറ്റാതെ.. ഓരോരുത്തരെ ആയി പിന്നിലാക്കി അദ്ദേഹം കുതിക്കുകയായിരുന്നു… രണ്ടാമത് പിറ്റില്‍ കയറുമ്പോള്‍ അദ്ദേഹം ഒന്നാമത് ആയിരുന്നു.. 13ലാപ് അകലെ കിരീടം മുന്നില്‍ നില്‍ക്കുമ്പോള്‍ പിറ്റില്‍ കയറി.. മെയില്‍ ട്രാക്കില്‍ നിന്നും ഇടതു വശം ചേര്‍ന്ന് അദ്ദേഹം തന്‍റെ അണിയറ പ്രവര്‍ത്തകരുടെ അരികിലെത്തി, എല്ലാവര്ക്കും സന്തോഷമായിരുന്നു, വിജയം കൈപ്പിടിയില്‍. എന്നാല്‍ അലെക്സ് ട്രാക്കില്‍ തന്നെ മനസ്സ് പതിപ്പിച്ചുകൊണ്ട് ടയര്‍ മാറ്റിയിടുന്നവരോടു “go..go..go!!” പറഞ്ഞുകൊണ്ടേ ഇരുന്നു.. 5.3sec കൊണ്ട് കാര്‍ട്ട് റെഡി..

പതിയെ കാര്‍ട്ട് നീങ്ങി തുടങ്ങി, വലതു വശത്തെ പുല്‍മൈതാനത്തിന്‍റെ അപ്പുറത്തെ മെയിന്‍ ട്രാക്കിലേക്ക് അദ്ദേഹം കണ്ണോടിച്ചു. തനിക്കു പിന്നില്‍ ഞാണില്‍ നിന്ന് തെറിച്ചു പോരുന്ന അമ്പിന്റെ വേഗതയില്‍ പായുന്ന കാറുകളെ അദ്ദേഹം കണ്ടിട്ടുണ്ടാകാം.. പിറ്റ് ട്രാകുമായി ചേരുന്ന ഭാഗത്തേക്ക് അദ്ദേഹം ചെല്ലുന്നതിനിടെ കാര്‍ട്ടിന്റെ നിലയൊന്നു തെറ്റി.. അത് മൈതാനത്തോട് ചേര്‍ന്ന് നീങ്ങാന്‍ തുടങ്ങി.. വേഗതയും നിയന്ത്രണവും തമ്മിലുള്ള ഒരുമ നഷ്ടപ്പെട്ട ആ നിമിഷം കാര്‍ട്ട് മൈതാനത്തിലൂടെ ഒരു കെട്ട് വിട്ട പട്ടം പോലെ കറങ്ങി, മെയിന്‍ ട്രാക്കില്‍ എത്തുമ്പോഴേക്കും തീരെ നിയന്ത്രണമില്ലാതെ പമ്പരം പോലെ കറങ്ങിതുടങ്ങിയിരുന്നു, ട്രാക്കില്‍ കറങ്ങിത്തിരിയുന്ന വാഹനത്തിനു പുറകിലേക്ക് കനേഡിയന്‍ ഡ്രൈവര്‍ Alex Tagliani ഏകദേശം 320km/h സ്പീടിലെത്തുമ്പോള്‍ ഒരു കൂട്ടിയിടി അദ്ദേഹത്തിനും ഒഴിവാക്കാന്‍ ആകില്ലായിരുന്നു. കാര്‍ട്ടിന്‍റെ ഏറ്റവും ലോലമായ മുന്‍ ചക്രത്തിനും കൊക്ക്പിറ്റിനും ഇടയിലൂടെ Tagliani യുടെ കാര്‍ട്ടിന്‍റെ മുന്‍ ഭാഗത്തെ കാര്‍ബണ്‍ റീയിന്‍ഫോഴ്സ്മെന്‍റ് ഭാഗം ഒരു T ആകൃതിയില്‍ കയറി സാനാര്‍ഡിയുടെ കാര്‍ട്ടിന്‍റെ നെടുകെ ഛെദിച്ച് ആയിരം കഷണങ്ങളാക്കി.

ട്രാക്കില്‍ ഉടനെ തന്നെ യെല്ലോ സിഗ്നല്‍ വന്നു.. മെഡിക്കല്‍ ടീം ഓടിയെത്തി.. അപകടത്തിന്‍റെ അടുത്ത നിമിഷം തന്നെ സനാര്‍ഡിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു, ആദ്യം എത്തിയ മെഡിക്കല്‍ ടീം ലീഗ് Dr.Trammel റിപ്പോര്‍ട്ട് ചെയ്തത് “this is bad..very bad, he lost his legs…” എന്നായിരുന്നു. ട്രാമേല്‍ കൂട്ടിചേര്‍ക്കുന്നു.. അവിടെ എത്തി അദ്ദേഹം തെന്നി വീണു, ഓയില്‍ ആയിരിക്കും എന്നാണു അദ്ദേഹം കരുതിയത്. എന്നാല്‍ അത് സനാര്‍ഡിയുടെ ചോര ആയിരുന്നു, അദ്ദേഹത്തിന്‍റെ ശരീരത്തില്‍ ആകെ ഒരു ലിറ്ററിനടുത്ത് മാത്രമേ രക്തം ബാക്കിയുണ്ടായിരുന്നുള്ളൂ.. മൂന്നു മിനിടുകൊണ്ട് അദ്ദേഹത്തെ ഹെലികോപ്ടറില്‍ എത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി..

രണ്ടു കാലുകളും അദ്ദേഹത്തിന് പരിപൂര്‍ണ്ണമായി നഷ്ടപ്പെട്ടിരുന്നു. കുറെ ദിവസങ്ങള്‍ അദ്ദേഹം കോമയില്‍ തുടര്‍ന്നു, പതിനഞ്ചോളം ശസ്ത്രക്രിയകള്‍ വേണ്ടിവന്നു അദ്ദേഹത്തെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍, ഉണരുമ്പോള്‍ അദ്ദേഹത്തിന്‍റെ പത്നി അദ്ദേഹത്തോട് കാര്യങ്ങള്‍ വിശദീകരിച്ചു, തെല്ലും മനോനില കൈവിടാതെ അയാള്‍ അതൊക്കെ കേട്ടുനിന്നു, ആശുപത്രിയില്‍ മറ്റൊരു ഡ്രൈവറും കുട്ടിക്കാലത്തെ സുഹൃത്തുമായിരുന്ന NASCAR driver Max Papis അദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍, അയാളുടെ പുതിയ ഷൂസിനെ നോക്കി NASCAR driver Max Papis മന്ദഹസിച്ചു, പാപ്പിസ് ഓര്‍മ്മിക്കുന്നു, സനാര്‍ഡിയുടെ വാക്കുകള്‍ “He said to ‘Look at the positive side of this. For a long time I will not have to spend money buying those”

യന്ത്രക്കാലുകളിലേക്ക് ഉള്ള പറിച്ചുമാറ്റല്‍ വളരെ ശ്രമകരമായിരുന്നു, ജനിച്ച് ആദ്യം പിച്ചവച്ച് നടക്കുന്ന അതെ കാര്യങ്ങള്‍ വീണ്ടും ചെയ്ത് തുടങ്ങുകയായിരുന്നു അദ്ദേഹം. നാം ഉപയോഗിക്കുന്ന ‘മനോബലം’, ‘ആത്മവിശ്വാസം’ തുടങ്ങിയ വാക്കുകള്‍ പോരാതെ വരും ഈ അവസ്ഥകളില്‍ നിന്നുള്ള കരകയറ്റം വിശദീകരിക്കാന്‍.

ഒരു പുതിയ ജീവിതം പോലെ ആദ്യമായി നടക്കാന്‍ പഠിച്ച കുട്ടിയെപ്പോലെ സനാര്‍ഡിയും പുതിയ സ്വപ്‌നങ്ങള്‍ നെയ്യാന്‍ തുടങ്ങി. റെയിസിംഗ് ട്രാക്കിലെ ഇരമ്പം അപ്പോഴും അദ്ദേഹം ഇരു ചെവികള്‍ക്കിടയില്‍ എവിടെയോ ആരും അറിയാതെ ഒരു സ്വപ്നം പോലെ ചേര്‍ത്തു വച്ചിരുന്നു.

സനാര്‍ഡി ജനിക്കുന്നത് ഇറ്റലിയിലെ ബോലോങ്ങ എന്ന സ്ഥലത്തെ ഒരു ഇടത്തരം കുടുംബത്തിലാണ്. ആ കാലത്ത് ഏതൊരു ഇറ്റാലിയന്‍ മനസ്സിലും കാര്‍ റെയിസിംഗ് തന്നെയായിരുന്നു സ്വപ്നം. കൊച്ചു സനാര്‍ഡിയും മനസ്സില്‍ കാത്തുവച്ചിരുന്നു അങ്ങിനെയൊരു സ്വപ്നം. എന്നാല്‍ സനാര്‍ഡിയുടെ ചേച്ചി ചെറിയൊരു കാര്‍ട്ടില്‍ ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞതോടു കൂടെ അദ്ദേഹത്തെ ആ വഴിക്ക് നയിക്കാതിരിക്കാന്‍ അച്ഛന്‍ ആവുന്നതും ശ്രമിച്ചു. എന്നാല്‍.. അച്ഛന്റെ ജോലി സ്ഥലത്തെയും പഴയ സാധനങ്ങളില്‍ നിന്നും ഒക്കെ കൂടെ ആ കുട്ടി സ്വന്തമായി ഒരു കാര്‍ട്ട് ഉണ്ടാക്കിയെടുത്തു. ഒഴിവാക്കാന്‍ ആകില്ല എന്ന് മനസിലായ അച്ഛന്‍ അവനെ 13ആം വയസ്സില്‍ അവിടെ ഉള്ള റെയിസിംഗ് കേന്ദ്രത്തില്‍ കൂട്ടി കൊണ്ടുപോയി. 1988ഇല്‍ ഫോര്‍മുല 3 യില്‍ അരങ്ങേറ്റം കുറിച്ച സനാര്‍ഡി അടുത്ത വര്ഷം 5 പോള്‍ പൊസിഷനും 3 പോടിയം ഫിനിഷും സ്വന്തമാക്കി. പിന്നീടു Formula 3000 ലേക്കും അവിടെ നിന്ന് 1991ഇല്‍ ഏതൊരു കാറോട്ടക്കാരന്റെയും അവസാനത്തെ സ്വപ്നമായ FORMULA 1 ലേക്കും  സനാര്‍ഡി എത്തി.

ടെസ്റ്റ്‌ ഡ്രൈവര്‍ ആയും പകരക്കാരന്‍ ആയുമൊക്കെ അദ്ദേഹം bEBETTON, Lotus എന്നിവയില്‍ ഒക്കെ ജോലി ചെയ്തു. 1993 ഇല്‍ ബ്രസീലിയന്‍ ഗ്രാന്‍റ് പ്രിക്സില്‍ സനാര്‍ഡി തന്‍റെ ആദ്യ F1 പോയന്‍റ് നേടി. പരിക്കുകള്‍ ട്രാക്കിലും ഫീല്ഡിലും ഒക്കെ അദ്ദേഹത്തിന്‍റെ കൂടെ തന്നെ ഉണ്ടായിരുന്നു. 94ഇല്‍ പരിക്കിനെ വക വെയ്കാതെ അടുത്ത സീസണ്‍ തുടങ്ങി ലോട്ടസിനു വേണ്ടി മത്സരിച്ച അദ്ദേഹത്തിനു പോയന്‍റ് ഒന്നും നേടാന്‍ കഴിഞ്ഞില്ല (പതിമൂന്നാം സ്ഥാനത്തിനുള്ളില്‍ ഫിനിഷ് ചെയ്യാന്‍ ആയില്ല).

1994ഇല്‍ അദ്ദേഹം സ്പോര്‍ട്സ് കാര്‍ ചാമ്പ്യന്‍ഷിപ്പിലും പിന്നീട് F1 ലേക്ക് തിരിച്ചു വരവും ഒക്കെ ഉണ്ടായെങ്കിലും വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ ആയില്ല.. പിന്നീടു ആണ് അദ്ദേഹം കാര്‍ട്ട് ചാമ്പ്യന്‍ഷിപ്പിലേക്ക് നീങ്ങുന്നതും 2001ഇല്‍ അതിമാരകമായ ആ അപകടം ഉണ്ടായതും

യന്ത്രക്കാലുകള്‍ അദ്ദേഹത്തിനു പുതുജീവനേകി… സ്വന്തമായി തനിക്ക് ആവശ്യമുള്ള രീതിയില്‍ ഡിസൈന്‍ ചെയ്തെടുത്തു സനാര്‍ഡി. ഒരു വര്‍ഷത്തിനു ശേഷം കാനഡയിലെ ടോരോന്ടോ രേയിസിനു ചെക്വിട് ഫ്ലാഗ് വേവ് ചെയ്യാന്‍ അവസരം നല്‍കി അവര്‍ സനാര്‍ഡിയെ ആദരിച്ചു. തീവ്ര പരിശീലനത്തിന് ഒടുവില്‍ മോട്ടോര്‍ കാര്‍ രേയിസിങ്ങിനു
വേണ്ടി കൈ കൊണ്ട് ആക്സിലെരട്ടരും ബ്രെയിക്കും പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയില്‍ അദ്ദേഹം സജ്ജമാക്കി. 2003ഇല്‍ Lausitzring ഇല്‍ അദ്ദേഹം കാറില്‍ 13ലാപ്പുകള്‍ ഓടിച്ച് വിധിയോടു മധുരപ്രതികാരം ചെയ്തു. 2004 ഇല്‍ ഇറ്റലിയില്‍ തന്‍റെ ആദ്യ പ്രൊഫഷനല്‍ മോട്ടോര്‍ കാര്‍ രേയിസിങ്ങില്‍ അദ്ദേഹം പങ്കെടുത്തു റെയിസ് പൂര്‍ണ്ണമാക്കി. പിന്നീട് പൂര്‍ണ്ണസമയ രേയിസിങ്ങിലെക് തിരിഞ്ഞ അദ്ദേഹം ആ വര്‍ഷം European Touring Car Championshipഇല്‍ BMW കാറില്‍ മത്സരിച്ചു. അടുത്ത വര്‍ഷം മുതല്‍ വേള്‍ഡ് ടൂറിംഗ് കാര്‍ ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തു. BMW 320i കാറില്‍ അദ്ദേഹം ആ വര്‍ഷത്തെ WTCC ചാമ്പ്യന്‍ ആയി. പിന്നീട്   2006 ഇല്‍ ഇസ്താംബൂള്‍,  Brno ഇല്‍ 2008 and 2009 വര്‍ഷങ്ങളില്‍ ചാമ്പ്യനായ അദ്ദേഹം WTCCയോട് ആ വര്‍ഷം വിട പറഞ്ഞു.

തീരുന്നില്ല  സനാര്‍ഡിയുടെ അദ്ധ്യായം ഇവിടെ. കാലു നഷ്ടപ്പെട്ട കാലത്ത് അദ്ദേഹം കൈകള്‍ക്ക് വ്യായാമത്തിന് ആയി സൈക്കിള്‍ പെടല്‍ കൈകള്‍ കൊണ്ട് കറക്കി പരിശീലിക്കുമായിരുന്നു. പിന്നീടു അദ്ദേഹം അത് ഹാന്‍റ്സൈക്ലിംഗ് രംഗത്തേക്ക് തിരിയാന്‍ കാരണമായി. മോട്ടോര്‍ കാര്‍ രേയിസിങ്ങിന്റെ കൂടെ ഇതിലും ശ്രദ്ധ കേന്ദ്രീകരിച്ച സനാര്‍ഡി 2007ഇല്‍ ന്യൂയോര്‍ക്കില്‍ നടന്ന മാരത്തോണില്‍ ഹാന്‍റ് സൈക്കിള്‍ വിഭാഗത്തില്‍ നാലാമത് ആയി ഫിനിഷ് ചെയ്ത് ഈ രംഗത്ത് വരവ് അറിയിച്ചു. 2009ലെ പാര-സൈക്ലിംഗ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച ശേഷം സനാര്‍ഡി പറഞ്ഞത് തന്‍റെ ലക്ഷ്യം ഇറ്റാലിയന്‍ ഒളിമ്പിക്സ് ടീം ആണെന്ന് ആയിരുന്നു. തുടര്‍ച്ചയായ നല്ല പ്രകടനങ്ങള്‍ അദ്ദേഹത്തെ 2012 London Paralymipcs ലേക്ക് എത്തിച്ചു.

നാല് ചക്രത്തില്‍ ഓടിയവന് മൂന്നു ചക്രം ഒരു വിഷയമല്ല എന്നത് പോലെയോ, കാലുകളല്ല മനസാണ് ഒരാളെ മുന്നോട്ടു നയിക്കുന്നത് എന്നത് പോലെയോ.. ആ Paralymipics ഇല്‍ അദ്ദേഹം രണ്ടു വ്യക്തിഗത ഇനങ്ങളില്‍ സ്വര്‍ണ്ണമെഡല്‍ നേടി. (men’s road time trial H4, individual H4 road race) ടീമിനത്തില്‍ ഒരു വെള്ളി മെഡല്‍ കൂടെ ചേര്‍ത്ത് പിടിച്ചിട്ടാണ് ഇല്ലാത്ത കാലുകളില്‍ തലഉയര്‍ത്തിപ്പിടിച്ച് അദ്ദേഹം ലണ്ടനില്‍ നിന്ന് മടങ്ങിയത്. 2016 റിയോ ഒളിമ്പിക്സിലും ഒട്ടും തളരാതെ പതര്‍ച്ച ഇല്ലാതെ മെഡല്‍ നേട്ടങ്ങള്‍ തുടര്‍ന്നു അദ്ദേഹം.

“I can’t say I’m still in the middle of it, but there are still some things I can do in motorsports and paracycling,” “Despite my age, I can still do some stuff.”

പൊരുതിക്കൊണ്ടിരിക്കുന്നു അലക്സ് സനാര്‍ഡി എന്ന എളിയ പോരാളി.

ഒറ്റ വാക്കില്‍ ഒതുക്കാം ഇദ്ദേഹത്തെ.

“അസാദ്ധ്യം”

Advertisement