Site icon Fanport

70മത് ആനിവേഴ്സറി ഗ്രാന്റ് പ്രീയിൽ വെർസ്റ്റാപ്പൻ, മേഴ്സിഡസിന്റെ ആധിപത്യം അവസാനിപ്പിച്ച് റെഡ്ബുൾ

സിൽ വർ സ്റ്റോണിൽ നടന്ന 70മത് ആനിവേഴ്സറി ഗ്രാൻഡ്പ്രിക്സിൽ റെഡ്ബുള്ളിന്റെ മാക്സ് വെർസ്റ്റാപ്പൻ ജയിച്ചു. മേഴ്സിഡസിന്റെ ആധിപത്യത്തിന് ചാലഞ്ചുമായിട്ടാണ് റെഡ്ബുള്ളിന്റെ വെർസ്റ്റാപ്പൻ ജയിച്ച് കയറിയത്. മേഴ്സിഡസിന്റെ വാൽറ്റേരി ബോട്ടാസിനേയും ലെവിസ് ഹാമിൽട്ടണിനേയും മറികടന്നാണ് വെർസ്റ്റാപ്പൻ ജയിച്ച് കയറിയത്.

2020ൽ റേസ് ജയിക്കുന്ന മേഴ്സിഡസിന്റെ അല്ലാത്ത ആദ്യ ഡ്രൈവർ കൂടിയാണ് വെർസ്റ്റാപ്പൻ. ഇന്നത്തെ റേസിന്റെ വിധി നിർണയിച്ചത് ടയർ സ്റ്റ്രാറ്റജിയായിരുന്നു. ഫെരാരിയുടെ ചാൾസ് ലാക്ലെർക് ആയിരുന്നു നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. റെഡ്ബുള്ളിന്റെ അലക്സ് അൽബോണും റേസിംഗ് പോയന്റിന്റെ ലാൻസ് സ്റ്റ്രോൾ യഥാക്രമം അഞ്ച് ആറ് സ്ഥാനങ്ങളിൽ റേസ് ഫിനിഷ് ചെയ്തു. ആഗസ്റ്റ് 2ന് നടന്ന ബ്രിട്ടീഷ് ഗ്രാൻഡ്പ്രീയിൽ ടയറിന് നേരിടേണ്ടി വന്ന പ്രശ്നങ്ങളെ അതിജീവിച്ചാണ് ലെവിസ് ഹാമിൾട്ടൺ ജയിച്ച് കയറിയത്. വെർസ്റ്റാപ്പന്റെ കനത്ത വെല്ലുവിളികളെ അതിജീവിച്ചായിരുന്നു ഏഴാം തവണയും ബ്രിട്ടീഷ് ഗ്രാന്റ് പ്രീ ഹാമിൾട്ടൺ നേടിയത്.

Exit mobile version