ചൈനീസ് ഗ്രാൻഡ്പ്രീ ഹാമിൽട്ടണ് സ്വന്തം

ചൈനീസ് ഗ്രാൻഡ്പ്രീയിലൂടെ ലെവിസ് ഹാമിൽട്ടൺ 2017 സീസണിലെ ആദ്യവിജയം സ്വന്തമാക്കി. 32കാരനായ മെഴ്സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവർ എതിരാളിയായ ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റലിനെ പിന്നിലാക്കിയാണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞമാസം നടന്ന ഓസ്‌ട്രേലിയൻ ഗ്രാൻഡ്പ്രീയിൽ ഹാമിൽട്ടണെ എഡ്ജ് ഔട്ട് ചെയ്താണ് ഫെരാരിയുടെ വെറ്റൽ ഒന്നാം സ്ഥാനത്തെത്തിയത്. വെറ്റലിനോടുള്ള മധുര പ്രതികാരമായി ഈ വിജയം.

ഷാങ്ഹായിലെ വെറ്റ് ട്രാക്കിൽ കാര്യങ്ങൾ അത്രയെളുപ്പമായിരുന്നില്ല. മത്സരം അവസാനിക്കുമ്പോളെക്ക് അഞ്ച് ഡ്രൈവർമാരാണ് റേസ് പൂർത്തിയാക്കാതെ മടങ്ങിയത്. തുടക്കത്തിൽ തന്നെ ലീഡ് നേടിയ മെറിഡിസിന്റെ ഹാമിൽട്ടൺ റേസിലുടനീളം ആധിപത്യം പുലർത്തി. ഫെരാരിയുടെ വെറ്റലിനു കാര്യങ്ങൾ എളുപ്പമായിരുന്നില്ല. മൂന്നാം  സ്ഥാനത്തേക്കും പിന്നീട് അഞ്ചാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടതിനു ശേഷമാണ് അദ്ദേഹം രണ്ടാം സ്ഥാനം തിരികെ പിടിച്ചത്. മൂന്നു തവണ ലോകചാമ്പ്യനായ ഹാമിൽട്ടൺ കടുത്ത മത്സരമായാണ് ചൈനീസ് ഗ്രാൻഡ്പ്രീയെ വിശേഷിപ്പിച്ചത്.

ആദ്യ രണ്ടു സ്ഥാനങ്ങൾ ഫെറാരിയും മെഴ്സിഡസും പങ്കിട്ടെടുത്തപ്പോൾ മൂന്നാമതും (വേർസ്റ്റപ്പെൻ) നാലാം സ്ഥാനവും (റിക്കിയാർഡോ) റെഡ് ബുൾ സ്വന്തമാക്കി. ഫെരാരിയുടെ റൈക്കോനെൻ അഞ്ചാം സ്ഥാനവും മെഴ്സിഡസിന്റെ ബോട്ടസ് ആറാം സ്ഥാനവും നേടി.

 

Previous articleകണക്കു തീർത്തു ഫൈനലിൽ കയറാൻ എസ് ബി ഐ ഇന്ന് കേരള പോലീസിനെതിരെ
Next articleകെ എസ് ഇ ബി ഷോക്കിൽ എഫ് സി കേരള വീണു